Malayalam version of 'Wuhan Diary: Dispatches from a Quarantined City' written by Fang Fang. From one of China’s most acclaimed and decorated writers comes a powerful first-person account of life in Wuhan during the COVID-19 outbreak. Wuhan Diary is one of the most important books of 2020.
BLURB: ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട് ചെയ്യപ്പെട്ട വുഹാൻ നഗരത്തിൽ നിന്നും ലോക്ക്ഡൗൺകാല ജീവിതത്തെപ്പറ്റി തീവ്രവും ശക്തവും ആയ ദൃക്സാക്ഷിവിവരണം. ചൈനീസ് സർക്കാർ വുഹാൻ നഗരത്തിൽ ലോക്ക് ഡൗൺ പ്രഖയ്പിച്ചതിന് ശേഷം പ്രശസ്ത എഴുത്തുകാരി ഫാങ് ഫാങ് എഴുതിത്തുടങ്ങിയ ഡയറിക്കുറിപ്പുകൾ ആ നഗരത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഒരു അനൗദ്യോഗിക വാർത്താ സ്രോതസ്സായി പരിണമിക്കുകയായിരുന്നു. മനുഷ്യ സമൂഹം ഇന്നേവരെ അഭിമുഖികരിച്ചിട്ടില്ലാത്തത്ര മാരകമായ ഒരു പകർച്ചവ്യാധിയുമായി ജയിച്ചതെങ്ങിനെ എന്ന് വിവരയ്ക്കുന്നതാണ് ഫാങ്ങിന്റെ കുറിപ്പുകൾ.
കൃത്യവിലോപം നടത്തിയ അധികാരികൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം ലോക്ക് ഡൗൺ കാലത്ത് വുഹാൻ നിവാസികൾ നേരിട്ട വെല്ലുവിളികളും അവർ അനുഭവിച്ച അരക്ഷിതാവസ്ഥയും ഈ കുറിപ്പുകളിൽ നിറയുന്നു.അതെ സമയം ഏതൊരാളും തകർന്നുപോകുന്ന ഈ വിഷമഘട്ടത്തിലും വുഹാൻ നിവാസികൾ പ്രകടിപ്പിച്ച സ്ഥൈര്യവും ആത്മവിശ്വാസവും വായനക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യും.
സെൻസർമാരുടെ നിയന്ത്രണങ്ങളെയും വിമർശകരുടെ ഓൺലൈൻ ആക്രമണങ്ങളെയും കൂസാതെ സാധാരണ ജനങ്ങൾക്കും നീതിക്കും വേണ്ടി ശബ്ദമുയർത്തിയ ഫാങ് ഫാങ്ങിനെ സാമൂഹിക മാറ്റത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഒരാളായി തന്നെ മനസിലാക്കണം.
ചൈനീസ് ജനതയുടെ അനുഭവങ്ങളിൽ അധിഷ്ഠിതമായാണ് എഴുതപ്പെട്ടിരിക്കുന്നതെങ്കിലും , ലോകത്തെവിടെയുമുള്ള ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വേദന സമാനമാണെന്ന സത്യമാണ് ഈ വരികളിൽ തെളിയുന്നത്. വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി തർക്കം തുടരുന്ന ചൈനീസ് , അമേരിക്കൻ ഭരണകൂടങ്ങളുടെ അധികാര ഇടനാഴികളിൽ നീതിയുടെ ഈ ശബ്ദം പ്രതിധ്വനിക്കുമെന്നതിൽ സംശയമില്ല.
Malayalam Title: വുഹാൻ ഡയറി
Pages: 361
Size: Demy 1/8
Binding: Paperback
Edition: 2020 October
Wuhan Diary
- Publisher: Olive / Papiyon / Harmony
- Category: Malayalam History
- Availability: In Stock
-
Rs450.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Ente Achan
Rs162.00 Rs180.00
Moonnu Kallukal
Rs288.00 Rs320.00
Neendakara
Rs359.00 Rs400.00
Ottakolusu
Rs269.00 Rs300.00