Novel by Ponjikkara Rafi. This edition is rich with amazing illustrations by Bony Thomas.
BLURB: കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ് മാടമ്പി അസ്വേരസ് കപ്പിത്താന് പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിച്ചു. അതിന് കാവൽക്കാരനായി തീരാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയാറായ കുതിരക്കാരനായ ആംബ്രോസ് ഒന്നാമന്റെയും തുടർന്നുളള നാലു തലമുറകളുടെയും ജീവിതമാണ് ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ് രണ്ടാമൻ അഞ്ചാം തലമുറയിൽപ്പെട്ട പതിനാറുകാരനായ ആംബ്രോസ് മൂന്നാമന് സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ് മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്. ഏഴു തലമുറക്കാലം അസ്വേരസ് മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന് സത്യപ്രതിജ്ഞ ചെയ്‌തിരിക്കുമ്പോൾ അത് ലംഘിക്കുന്നതെങ്ങനെ? ചരിത്രാഖ്യായികയുടെ ഗാംഭീര്യവും റൊമാന്റിക് അഭിനിവേശവും ഒന്നിക്കുന്ന അസാധാരണ നോവൽ.
Malayalam Title: ഓരാ പ്രൊ നോബിസ്
Pages: 170
Size: Demy 1/8
Binding: Paperback
Edition: 2019 November
Ora Pro Nobis
- Publisher: Pranatha Books
- Category: Malayalam Novel
- Availability: In Stock
-
Rs150.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00