BLURB: ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ മകൻ, നിറക്കൂട്ട്, അഥർവം, നമ്പർ 20 മദ്രാസ് മെയിൽ, ശ്യാമ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, സംഘം, നായർസാബ്, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, ആകാശദൂത് തുടങ്ങി നിരവധി സൂപ്പർഹിറ്റുകളെക്കൊണ്ട് മലയാളസിനിമയുടെ മുഖച്ഛായ മാറ്റിയ ഡെന്നീസ് ജോസഫിന്റെ ഓർമക്കുറിപ്പുകൾ. ജീവിതവും സിനിമയും നിറഞ്ഞു നില്ക്കുന്ന ഈ അനുഭവാഖ്യാനങ്ങൾ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാകുന്നു.
ഡെന്നീസ് ജോസഫ് അനുഭവം പറയുമ്പോൾ നാം അന്തംവിട്ടുപോകുന്നു. കൗതുകവും ജിജ്ഞാസയും നടുക്കവും കൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന ഒരു ഡെന്നീസ് തിരക്കഥയുടെ പ്രശംസനീയമായ ആർജവശോഭ ഇതിനുണ്ട്. മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഈ ഋജുമൊഴികളിൽ നിന്നും നാം വായിച്ചെടുക്കുന്നു. തന്നെക്കുറിച്ചല്ല, തന്നോട് ചേർന്നു നിന്നവരെക്കുറിച്ചാണ് ഈ ആത്മകഥ. നിറക്കൂട്ടില്ലാതെ അത് നിർവഹിക്കപ്പെടുന്നത് പരഭാഗശോഭ!
ഡെന്നീസ് ജോസഫിന്റെ ഓർമകളുടെ പുസ്തകം
Malayalam Title: നിറക്കൂട്ടുകളില്ലാതെ
Pages: 272
Size: Demy 1/8
Binding: Paperback
Edition: 2020 October
Nirakkoottukalillathe
- Publisher: Mathrubhumi
- Category: Malayalam Memoirs
- Availability: In Stock
-
Rs350.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Muvattupuzhayude Nagarapuravruthangal
Rs441.00 Rs490.00
Bhadrayanam
Rs540.00 Rs600.00
Theeppalangal
Rs198.00 Rs220.00
Oru CBI Kadha
Rs126.00 Rs140.00