Novel by Manoj Kuroor. 'Murinavu' is with a foreword by C J George.
BLURB: നാടിന്റെ സാംസ്കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ. അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു. - സി.ജെ. ജോർജ്ജ്
Malayalam Title: മുറിനാവ്
Pages: 416
Size: Demy 1/8
Binding: Paperback
Edition: June 2020
Murinavu
- Publisher: D C Books
- Category: Malayalam Novel
- Availability: In Stock
-
Rs430.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Mathavum Manushyanum
Rs144.00 Rs160.00
Kuttanum Kiliyum
Rs198.00 Rs220.00
Karutha Kavitha
Rs216.00 Rs240.00