• Malayala Cinema: Ashayavum Akhyanavum

Study on the growth of malayalam cinema industry penned by Ethiran Kathiravan.

BLURB: പ്രമേയത്തിലും ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളാണ് ഇന്ന് ചലച്ചിത്രമേഖലയില്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്. ചിരപ്രതിഷ്ഠരായ നായകരും സംവിധായകരുമല്ല സിനിമയാണ് പ്രധാനം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. താരങ്ങളുടെ ആറാട്ടിനപ്പുറമുള്ള സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ചലച്ചിത്രത്തിന്റെ ഉള്ളടക്കവും സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരവുമാണ് പ്രസക്തമെന്ന് തിരിച്ചറിയുന്ന പ്രേക്ഷക സമൂഹവും വികസിതമായിരിക്കുന്നു. നവ മലയാള സിനിമയുടെ ഈ പുതിയ പരിപ്രേക്ഷ്യത്തെയും മലയാളിയുടെ കാഴ്ചാശീലങ്ങളിലുണ്ടായ പരിണാമത്തെയും വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുകയാണ് മലയാള സിനിമ: ആശയവും ആഖ്യാനവും എന്ന ഗ്രന്ഥം. വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങിനില്ക്കാത്ത സിനിമാ എഴുത്ത് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

Malayalam Title: മലയാള സിനിമ:ആശയവും ആഖ്യാനവും
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2022 December




Write a review

Note: HTML is not translated!
    Bad           Good
Captcha

Malayala Cinema: Ashayavum Akhyanavum

Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

NEW OFFERS

Visapp Pranayam Unmaadam
Kuwait Adhinivesam
Al Arabian Novel Factory
Murinavu

Murinavu

Rs387.00 Rs430.00