പുലർവെട്ടം പരമ്പരയിലെ രണ്ടാം പുസ്തകം
ഓരോരുത്തരുടേയും മനസ്സിന്റെ അണിയത്ത് അകത്തുള്ളൊരാൾ മയക്കത്തിലാണ്. അയാളെ കൊട്ടിയുണർത്തുമ്പോൾ ആസക്തികളുടെ തിരകളോടും ക്ഷോഭത്തിന്റെ കാറ്റിനോടും കഠിനദുഃഖത്തിന്റെ തീരാമാരിയോടും നിശ്ചലമാകാൻ അയാൾ കല്പിക്കും. റിൽകെ പറയുന്നതുപോലെ, ലോകം മുഴുവൻ കീഴ്‌പ്പെടുത്തുന്നതിനേക്കാൾ പ്രധാനം അവനവന്റെ ഉള്ളിലേക്ക് ഒരിഞ്ച് പ്രവേശിക്കുകയാണ്.
എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്‌ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികതാരാട്ടിന്റെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടാൻ പോകുന്നത്.
ബന്ധങ്ങൾ ദീർഘസഞ്ചാരങ്ങളാണ്. അതിനിടയിലെ ആപത്തുകളെ, കുറേയധികം കാതങ്ങൾ പിന്നിട്ടതിനുശേഷം തിരിഞ്ഞുനോക്കി വ്യാകുലപ്പെടേണ്ട കാര്യമില്ല. കാലം എന്ന മഹാഭിഷഗ്വരന്റെ കാരുണ്യത്താൽ പരിക്കുകൾ ഇതിനകം സൗഖ്യപ്പെട്ടിട്ടുണ്ടാകും; വടുക്കൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട് ഭംഗിയുള്ള സ്മൃതികൾ മാത്രം കൂടെ കൊണ്ടുപോവുക. എനിക്കോ അവർക്കോ ഗുണകരമല്ലാത്ത ഓർമ്മകളിൽ നിന്ന് ഞങ്ങളിരുവർക്കും മോക്ഷം ആവശ്യമുണ്ട്.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.
Malayalam Title: പുലർവെട്ടം 2
Pages: 252
Size: Demy 1/8
Binding: Paperback
Edition: 2021 May
Pularvettam (Vol. 2)
- Publisher: Indulekha
- Category: Malayalam Inspiration
- Availability: In Stock
-
Rs315.00
RELATED PRODUCTS
Best of Bobby Jose Kattikadu (6 Books)
Collection of 6 most popular books written by Bobby Jose Kattikadu ..
Rs1,356.00 Rs1,590.00
Pularvettam (Vol. 1)
Collection of consoling, healing, inspiring and enlightening thoughts ..
Rs315.00
NEW ARRIVALS
Sindhooracheppu
Rs198.00 Rs220.00
Dooram
Rs108.00 Rs120.00
Manushyanu Oru Soothravaakyam
Rs468.00 Rs520.00
Shahid Bhagat Singh:Theranjedutha Krithikal
Rs351.00 Rs390.00
NEW OFFERS
Edathupaksha Badal
Rs200.00 Rs250.00
Life of Captain Raju (Malayalam)
Rs243.00 Rs270.00
How to Enjoy Your Life and Your Job (Malayalam)
Rs269.00 Rs300.00
Madhavikkuttiyude Premakathakal
Rs269.00 Rs300.00