• Aa For Annamma

Memoirs by television-personality Ann Palee. 'Aa For Annamma' has illustrations by the author herself.

BLURB: മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലിൽ കെട്ടി കോർത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തിൽ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേർത്തതെല്ലാം, ഇന്നിതാ ഈ താളുകളിൽ, ഒരിക്കൽ കൂടി വിതറിയിടുന്നു. ഒരുപക്ഷേ അവയെ കോർത്തെടുക്കുവാനുള്ള നൂലിന്റെ തുടക്കം മാത്രമാവും ഈ വരികൾ. ഏതളവിൽ, അനുപാതത്തിൽ അവയെല്ലാം വീണ്ടും ഒന്നാവണമെന്നുള്ളത് ഓരോ വായനയുടേയും ഇഷ്ടമാണ്. ആ നേര്ക്കാഴ്ച്ചയെ, സ്വാതന്ത്ര്യത്തെ, ഞാനും ബഹുമാനിക്കുന്നു, ഒപ്പം ഹൃദയത്തോട് ചേർത്ത് നിർത്തുകയും ചെയ്യുന്നു.

നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂർവ്വ സഞ്ചയമാണിത്. തികഞ്ഞ നർമ്മബോധമുള്ളതു കൊണ്ട് ഉള്ളിൽ ചിരിച്ചുകൊണ്ടാണ് ആൻ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളിൽ അത് തെളിഞ്ഞു കത്തുന്നുണ്ട്. അത് വാത്സല്യത്തിന്റെ ചിരിയാണ്. പക്ഷേ ആനിന്റെ ചിരി അതു മാത്രമല്ല. ആ ചിരിയിൽ മനുഷ്യസമൂഹത്തോടുള്ള സ്നേഹം മുഴുവനുമുണ്ട്. അതിനിടയിലും അശരണരോടുള്ള അനുകമ്പയുണ്ട്. ഉറച്ച നിലപാടുകളുണ്ട്.  ആനിനെ ആൻ ആക്കി മാറ്റുന്നത് അതാണ്. ഒപ്പം തന്നെ എത്രയെത്ര കഥാപാത്രങ്ങൾ! പുസ്തകം വായിച്ചു തീരുമ്പോൾ നമ്മൾ ആഹ്ളാദത്തോടെയും അത്ഭുതത്തോതത്തോടെയും ചിന്തിച്ചു പോവും: പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാൻ ആർക്കെങ്കിലും ഇതിനു മുമ്പ് കഴിഞ്ഞിട്ടുണ്ടോ?: അഷ്ടമൂർത്തി


Malayalam Title: അ ഫോർ അന്നാമ്മ
Pages: 135
Size: Demy 1/8
Binding: Paperback
Edition: 2018 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Aa For Annamma

By: Ann Palee
  • Publisher: Saikatham Books
  • Category: Malayalam Memoirs
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs115.00


NEW ARRIVALS

Vettamrugam

Vettamrugam

Rs234.00 Rs260.00

Refrigeratorile Pretham
Rakthakkara

Rakthakkara

Rs158.00 Rs175.00

Coral Island (Malayalam)

NEW OFFERS

Suvarnalatha

Suvarnalatha

Rs359.00 Rs400.00

Christhuvum Krishnanum Jeevichirunnilla