• Amina, Onnum Mindathaval

Fiza Pathan’s novel ‘Amina The Silent One’ translated into Malayalam by Meera Ramesh.


BLURB: ഭാരതസ്ത്രീകൾ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കറുത്ത യാഥാർഥ്യങ്ങളുടെ ഒരു നേർ പതിപ്പാണ് ഈ പുസ്തകം. ശിഥിലവും അതിനിന്ദ്യവുമായ ജീവിതാവസ്ഥകളും ദാരിദ്ര്യവും
അപമാനങ്ങളും നേരിട്ടാണ് ഭൂരിഭാഗം ഭാരത സ്ത്രീകളും ഇന്നും ജീവിക്കുന്നതെന്നതാണ് പരമാർത്ഥം. ഒരു ഞെട്ടലോടെയല്ലാതെ ഈ പുസ്തകം വായിച്ചുതീർക്കുവാൻ വായനക്കാരന് സാധിക്കില്ല. ഒരു നോവലിന്റെ മാന്ത്രികമായ ചട്ടക്കൂടിലൂടെ മേൽപ്പറഞ്ഞ അവസ്ഥാവിശേഷങ്ങളെ തുറന്നു കാണിക്കുന്നു ഈ രചന.

സ്ത്രീകളെ സമൂഹത്തിന്റെയും ജീവിതത്തിന്റെയും മുഖ്യധാരയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും തൊഴിലവസരങ്ങളിൽ നിന്നും അകറ്റി നിർത്തുകയും ശാരീരികവും മാനസികവുമായ നിരന്തര പീഡനങ്ങൾക്കു വിധേയരാക്കി ലൈംഗികമായ അടിമത്വത്തിൽ ചവിട്ടിമെതിക്കുകയും ചെയ്യുന്ന അവസ്ഥകൾക്ക് കാര്യമായ മാറ്റമൊന്നും ഇന്നും സംഭവിച്ചിട്ടില്ല. ദേശീയ അന്താരാഷ്ട്രതലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നോവലിസ്റ്റും കവയിത്രിയുമായ ഫിസ പഠാൻ, തന്റെ ഏറ്റവും പുതിയ ഈ പുസ്തകത്തിലൂടെ ആ ദുരവസ്ഥകളുടെ ദാരുണമായ ഒരു നേർചിത്രം വായനക്കാരനുമുന്നിൽ അനാവൃതമാക്കുന്നു.

ആമിന, ഒന്നും മിണ്ടാത്തവൾ എന്ന ഈ രചന നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മൂർച്ചയേറിയ അനുഭവസ്മൃതികളുടെ ഒരു കലവറയാണ്! ആമിനയും അവളുടെ ജീവിതവും സംഗീതവും അനുഭവങ്ങളും വായനക്കാരുടെ മനസ്സിൽ നാളുകളോളം തങ്ങി നില്ക്കും.


Malayalam Title:ആമിന, ഒന്നും മിണ്ടാത്തവൾ
Pages: 167
Size: Demy 1/8
Binding: Paperback
Edition: 2017 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Amina, Onnum Mindathaval

  • Publisher: Saikatham Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00