• Pranayathinte Chathuranellikkakal

Memoirs by Joy Mathew. 'Pranayathinte Chathuranellikkakal' also has many photographs from his real and reel life.

BLURB: പെട്ടെന്ന് വാനിനുള്ളിൽ എന്തോ അപരിചിതത്വം മണത്തു. ഞാന് വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും കറുത്ത സൈ്വറ്ററും ധരിച്ച ഒരു താടിക്കാരൻ പിറകിൽ ഇരിക്കുന്നു. ആരാണത്? ഞങ്ങളുടെ സംഘത്തില് അങ്ങനെ ഒരാളില്ലല്ലോ… ഡ്രൈവറടക്കം വാനിൽ ഏഴുപേരേ ഉണ്ടായിരുന്നുള്ളുവല്ലോ. എന്റെ മജ്ജയിലൂടെ ഒരു മിന്നല്പ്പിണർ പാഞ്ഞു…

പാങ്കോങ് തടാകവും ആകാശവും ലയിച്ചുചേരുന്ന അപാരനീലിമയ്ക്കു മുന്നിൽ മരണവുമായി നടത്തിയ ഒളിച്ചുകളിയുടെ വിസ്മയകരമായ അനുഭവമുൾപ്പടെ, ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തുമായ ജോയ് മാത്യവിന്റെ ഓർമ്മക്കുറിപ്പുകൾ. ബോധി ബുക്സ്, ജോൺ എബ്രഹാം, ഇ.എം.എസ്, മന്ദാകിനി നാരായണൻ, ടി. സുധാകരൻ, ജയപ്രകാശ് കുളൂർ, ഐ.വി. ശശി, മിഠായിത്തെരുവ്, മുംബൈ, ഡൽഹി, ദുബായ്, ജനകീയ സാംസ്കാരികവേദി, അമ്മ അറിയാൻ, എം.എൻ. വിജയൻ, കുഞ്ഞുണ്ണിമാഷ്, അഗസ്മിൻ, ഒഡേസ, കയ്യൂർ, മലബാർ ക്രിസ്ത്യൻ കോളേജ്, ഹമീദ് മണ്ണിശ്ശേരി, എ. അയ്യപ്പൻ, ഹരിനാരായണൻ, സിനിമ, നാടകം, സംഗീതം, രഞ്ജിത്ത്, യാക്കൂബ്, മധുമാഷ്, സച്ചിദാനന്ദൻ, വി.ആർ. സുധീഷ്, വേണു, സാജൻ കുര്യൻ, വി.എം. സതീഷ്, അവധൂതൻ ശശി, നാണിയമ്മ… തുടങ്ങി പല കാലങ്ങളും പല ദേശങ്ങളും പല സംഭവങ്ങളും പലപല വ്യക്തികളും കടന്നുവരുന്ന ഓർമ്മകൾ. ഒപ്പം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെക്കുറിച്ച് പ്രണയത്തിന്റെ അധരസിന്ദൂരം തൊട്ടെഴുതിയ സുദീർമായ കുറിപ്പും.

ജോയ് മാത്യുവിന്റെ ഓർമ്മകളുടെ പുസ്തകം



Malayalam Title: പ്രണയത്തിന്റെ ചതുരനെല്ലിക്കകൾ
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2018 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Pranayathinte Chathuranellikkakal

  • Publisher: Mathrubhumi
  • Category: Malayalam Memoirs
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs225.00