Album: soft light silk sarees by seematti

വിവാഹവേളയിലെ താരങ്ങള്‍ എന്നും വധൂവരന്മാര്‍ തന്നെ. എന്നാല്‍ അതേ പോലെ ശ്രദ്ധാകേന്ദ്രങ്ങളാണ് അവരുടെ അടുത്ത ബന്ധുക്കളും സ്‌നേഹിതരും. ശീമാട്ടി ഈ ഫെസ്‌റ്റിവല്‍ സീസണില്‍ അവതരിപ്പിക്കുന്ന ‘ആല്‍ബം സോഫ്‌റ്റ് - ലൈറ്റ് സില്‍ക്ക് ’സാരികള്‍ ഉന്നമിടുന്നത് ഇവരെയാണ്.
ഫാബ്രിക്കിലും ഡിസൈനിലും പുതുമയുള്ള ഈ എക്‍സ്‌ക്ലുസീവ് ഹാന്റ്ലൂം സില്‍ക്ക് സാരിനിരയെ ഒറ്റ വാക്കില്‍ ബജറ്റ് സാരികളെന്നു വിശേഷിപ്പിക്കാം. കാരണം ആല്‍ബം റേഞ്ചില്‍ വില 3000 രൂപയില്‍ തുടങ്ങുന്നു. ജ്യോമട്രിക് പാറ്റേണ്‍, സ്‌ട്രൈപ്പുകള്‍, സിമിട്രി പാറ്റേണുകള്‍ എന്നിവ മാത്രമല്ല പരമ്പരാഗത ഡിസൈനുകളിലും ഡ്യൂപിയോണ്‍ സില്‍ക്ക് ഇഴകള്‍ ചേര്‍ന്ന ഈ സാരികള്‍ കിട്ടും.
ആറണി / സാമുദ്രിക സില്‍ക്ക് സാരികളും ആല്‍ബം സീരിസില്‍ ലഭ്യമാണ്; വില 4500 മുതല്‍ 7000 വരെയാണെന്നു മാത്രം. കോട്ടണ്‍ ബ്ലെന്‍ഡ് ചെയ്ത ആല്‍ബം സാരികളും ഉടനെ വിപണിയില്‍ വരുന്നുണ്ട്. 1500-2500 റേഞ്ചിലായിരിക്കും ഇവയുടെ വിലനിലവാരം.
ആല്‍ബം സാരികള്‍ അനായാസം അണിയാനും മടക്കി വയ്‌ക്കാനും കഴിയുമെന്ന് ശീമാട്ടിയുടെ പ്രൊമോട്ടറും ഡിസൈനറുമായ ബീനാ കണ്ണന്‍ പറയുന്നു. വളരെ ലൈറ്റും സോഫ്‌റ്റും ആയതിനാല്‍ ചൂടുള്ള കാലാവസ്‌ഥയിലും വിവാഹം പോലെ തിരക്കുള്ള ചടങ്ങുകളിലും ഈ സാരികള്‍ സുഖമായി അണിയാം.
കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രത്യേക പരിപാടിയിലായിരുന്നു ആല്‍ബം സാരികളുടെ ലോഞ്ചിങ്. ആല്‍ബം സാരി അണിഞ്ഞെത്തിയ ബീന കണ്ണന്‍ തന്നെയാണ് ശീമാട്ടിയുടെ പുതിയ സാരിനിര സദസ്സിനു മുന്നില്‍ അവതരിപ്പിച്ചത്.
TEAM INDULEKHA
RELATED PAGES
» Beena Kannan Collection



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME