SPiCE most viewed videos in indulekha
 

My Fashion: Meera Nandan

malayalam movie mulla directed by lal jose
» VISIT GALLERY Meera Nandan

‘മുല്ല ‘ യിലൂടെ ലാല്‍ ജോസ് നമുക്ക് സമ്മാനിച്ച നടിയാണ് മീരാ നന്ദന്‍. ഈ സുന്ദരിക്കുട്ടിയുടെ ഫാഷന്‍ മന്ത്രാസ് അറിയേണ്ടേ?

എന്താണ് മീരയുടെ ഫാഷന്‍ കണ്‍സെപ്‌റ്റ്?
എന്റെ ഫാഷന്‍ എനിക്ക് കം‌ഫര്‍ട്ടബിള്‍ ആയതെന്തോ അതാണ്. ശരീരത്തിന് അനുയോജ്യമായ വേഷം ധരിക്കുന്നതാണ് ഏറ്റവും ഭംഗി എന്നാണ് എന്റെ അഭിപ്രായം.

ഏറ്റവും ഇഷ്‌ടപ്പെട്ട വേഷം?
സ്‌കേര്‍ട്ടും ടോപ്പുമാണ് എനിക്ക് ഏറ്റവും ഇഷ്‌ടം. ഷോര്‍ട്ട് സ്‌കേര്‍ട്ടും ലോംഗ് സ്‌കേര്‍ട്ടുമാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. സാരി എനിക്ക് ഒട്ടും ഇഷ്‌ടമില്ല.

ധരിക്കാന്‍ താല്പര്യമുള്ള കളര്‍?
ബ്ലാക്ക്. ഏത് ഷോപ്പില്‍ ചെന്നാലും ബ്ലാക്ക് വേണ്ടെന്ന് കരുതി ചെന്നാലും ഒരു ബ്ലാക്ക് കയ്യില്‍ ഉടക്കും.

കോസ്‌മെറ്റിക്‍സില്‍ ക്രേസുണ്ടോ?
ഐഷാഡോസ് ഒത്തിരി ഇഷ്‌ടമാണ്. അതിന്റെ വെറൈറ്റി കളേഴ്‌സ് ഉപയോഗിക്കാറുണ്ട്. എവിടെ പോകുമ്പോഴും ഐഷാഡോസ് അണിയാനാണ് ഏറ്റവും ഉത്‌സാഹം.

ഏതെങ്കിലും പ്രത്യേക ബ്രാന്‍ഡ്?
മുഖത്തിനു ചേര്‍ന്നത് ഉപയോഗിക്കും. എങ്കിലും ‘റെവ്‌ലോണി‘ (REVLON) നോട് അല്പം കമ്പം കൂടുതലുണ്ട്.

ആഭരണ പ്രിയം ഉണ്ടോ?
സ്വര്‍ണത്തോട് വലിയ ഭ്രമമില്ല. കമ്മലുകള്‍ കളക്‍ട് ചെയ്യാറുണ്ട്. എന്നാല്‍ എനിക്ക് ധരിക്കുന്നതിനേക്കാള്‍ ആരെങ്കിലും ധരിച്ചു കാണാനാണ് ഇഷ്‌ടം.
Savitha Sijo

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger