SPiCE most viewed videos in indulekha
 

Model Watch: Roshni Swaminathan

മോഡല്‍, ടി വി അവതാരക, സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍.. ഇങ്ങനെ പല മേല്‍‌വിലാസങ്ങളുണ്ട് രോഷ്‌നി സ്വാമിനാഥന്. രോഷ്‌നി സംസാരിക്കുന്നു:
» VISIT Roshni's Photo Gallery

roshni swaminathan model and v j നേവി ക്യൂന്‍ 2007ലെ ഫസ്റ് റണ്ണര്‍ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് മോഡലിങ് രംഗത്ത് കാര്യമായി ശ്രദ്ധിക്കാത്തത്?
ഒരു മോഡല്‍ ആകുക എന്നതല്ല എന്റെ ലക്ഷ്യം. ചെറുപ്പം മുതല്‍ക്കേ എല്ലാത്തിലും പങ്കെടുക്കുമായിരുന്നു. നേവി ക്യൂന്‍ കോണ്‍ടെസ്‌റ്റില്‍ പങ്കെടുത്തത് ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നു . വലിയ പ്രശസ്തരായ കൊറിയോഗ്രാഫര്‍മാരുടെ കീഴിലായിരുന്നു പരിശീലനം. കുറെ നല്ല ആളുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കുറെ അവസരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം മിസ് കേരള മത്സരത്തില്‍ ഫൈനല്‍ കണ്ടെസ്റന്റ് വരെയായി.

പ്രോഗ്രാം അവതരണവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ് ജോലിയും കൂടി എങ്ങനെ കൊണ്ടു പോകുന്നു?
ഐ.ടി.ജോലിയും കലാരംഗവും കൂടി ഒരുമിച്ചു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാനിപ്പോള്‍ കലാരംഗത്താണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. രണ്ടു വര്‍ഷമായിട്ടിപ്പോള്‍ പൂര്‍ണ്ണമായും ഈ രംഗത്താണ്. ഏഷ്യാനെറ്റ് പ്ളസില്‍ സ്റ്റാര്‍ ഉത്സവ് എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല വി.ജെ. യായി ഏഷ്യാനെറ്റ് തുടങ്ങി കുറെ ചാനലുകള്‍ക്കായി പ്രവര്‍ത്തിച്ചു. ചാനലുകള്‍ക്കായി ഒട്ടേറെ താരങ്ങളെ ഇന്റര്‍വ്യൂ ചെയ്തത് ഏറെ ആഹ്ലാദകരമായ അനുഭവമായിരുന്നു. ഐ. ടി. രംഗത്തേക്കാള്‍ മികച്ച പ്രതിഫലവും സംതൃപ്തിയും ഈ മേഖലയില്‍ ലഭിക്കുന്നുണ്ട്.

സിനിമയില്‍ താത്പര്യമില്ലേ?
ധാരാളം ഓഫറുകള്‍ വന്നിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞില്ലേ, നല്ലൊരു ബ്രേക്ക് നല്‍കുന്നതല്ലായിരുന്നതുകൊണ്ട് ഞാന്‍ അവസരങ്ങള്‍ നിരസിക്കുകയായിരുന്നു. സിനിമയിലായാലും മോഡലങ്ങിലായാലും നല്ലൊരു ബ്രേക്ക് കിട്ടിയാല്‍ ഞാന്‍ പങ്കെടുക്കും.

ആരാണ് ശരിക്കും പ്രോത്സാഹനം തരുന്നത്?
അച്ഛനും അമ്മയും നല്ല പ്രോത്സാഹനം നല്‍കാറുണ്ട്. അതിനേക്കാളും ഉപരി ചേച്ചി രേഷ്മയാണ് എല്ലാറ്റിനും എനിക്കു കൂടുതല്‍ പ്രചോദനം നല്‍കുന്നത്. മസ്ക്കറ്റിലെ ഇന്ത്യന്‍ സ്കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ഹയര്‍ സെക്കന്‍ഡറി മുതല്‍ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍. സ്കൂള്‍ തലത്തില്‍ സ്പോര്‍ട്സ് ഉള്‍പ്പടെ എല്ലാത്തിലും ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.

എന്താണ് ഡ്രീം?
കലാരംഗത്തായാലും ഐ.ടി. മേഖലയിലായാലും നൂറ് ശതമാനം അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഏത് മേഖലയിലായാലും ഏറ്റവും ഉയരങ്ങളില്‍ എന്റെ പേര് അറിയപ്പെടണമെന്നതാണ് എന്റെ ഡ്രീം.

കുടുംബത്തെക്കുറിച്ച്?
അച്ഛന്‍ സ്വാമിനാഥന്‍; വിദേശത്തായിരുന്നു. അമ്മ ആശ. ചേച്ചി രേഷ്മ എന്‍‌ജിനീ‍യറിങ്ങും എം ബി എ യും കഴിഞ്ഞ് ഇപ്പോള്‍ വിദേശത്താണ്.

Roshni Swaminathan, Kochi
Phones: 0484-2782499, 98955 572450
Email: swamirr@gmail.com
Sreedevi C Nair

RELATED PAGE
» More Fashion People

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger