SPiCE most viewed videos in indulekha
 

My Fashion: Anwar Rasheed

anwar rasheed

“എന്റെ ഡ്രസിനേക്കാള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് മറ്റുള്ളവരുടെ ഡ്രസിംഗ് രീതികളാണ്.” കൌതുകകരമായ തന്റെ ഫാഷന്‍ സങ്കല്പങ്ങള്‍ പങ്കു വയ്‌ക്കുന്നത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകന്‍ അന്‍വര്‍ റഷീദാണ്.

നമ്മുടെ നല്ല ഡ്രസിംഗാണ് നമുക്ക് ബഹുമാനം കിട്ടുന്നതിന്റെ ഒരു പ്രധാനഘടകമെന്ന വിശ്വാസക്കാരനാണ് ഞാന്‍. സിനിമ പോലെയുള്ള ഇന്‍ഡസ്‌ട്രിയില്‍ ഡ്രസ് കോഡെന്നത് ഒഴിച്ചു കൂടാനാവില്ല. ഞാന്‍ ഡ്രസിംഗില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇന്നിപ്പോള്‍ കൊച്ചിയില്‍ ഏത് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡും കിട്ടും. ഞാന്‍ ഇന്ന ബ്രാന്‍ഡേ ഉപയോഗിക്കൂ എന്ന് വാശിപിടിക്കാറില്ല. എങ്കിലും എന്റെ ബോഡിക്ക് ഫിറ്റായി തോന്നുന്നത് റാങ്ക്‍ളര്‍ (Wrangler) ആണ്.

ഡല്‍ഹിയിലൊക്കെ പോയാല്‍ റോഡരികില്‍ നിന്നു വരെ ഡ്രസ് വാങ്ങാറുമുണ്ട്. ട്രെന്‍ഡി ആയ ഡ്രസുകളും അതിനു ചേരുന്ന ഓര്‍ണമെന്റ്സും ധരിക്കാന്‍ പണ്ടു മുതലേ എനിക്കിഷ്‌ടമാണ്. അങ്ങനെ മാല, കയ്യിലിടുന്ന വള, ചെറിയ ഇയര്‍‌റിങ്സ് എല്ലാം വാങ്ങാറുണ്ട്. എന്നാല്‍ പിന്നീട് ഇട്ടുനോക്കുമ്പോള്‍ ചേരുന്നില്ലെന്ന് തോന്നി മാറ്റി വയ്‌ക്കും. വൈറ്റ് കളര്‍ ഡ്രസുകളാണ് എന്റെ ഫേവറിറ്റ്. ധരിക്കാനുള്ള അസൌകര്യം കണക്കാക്കി റെയറായി മാത്രം ഉപയോഗിക്കും.ഞാന്‍ നാലാം ക്ലാസ്, അഞ്ചാം ക്ലാസ് വരെയൊക്കെ മാത്രമേ ഡ്രസെടുക്കാന്‍ വീട്ടുകാരെ ബുദ്ധിമുട്ടിച്ചിട്ടുള്ളൂ. പിന്നെ പണം വാങ്ങും സ്വയം വാങ്ങും എന്ന രീതിയിലേക്ക് മാറി. ഇന്നും ഡ്രെസ് സെലക്‍ട് ചെയ്യാന്‍ ഭാര്യയെ പോലും അനുവദിക്കാറില്ല. എന്റെ ശരീരത്തിന് ഇണങ്ങിയ വേഷമായി തോന്നിയിട്ടുള്ളത് ടീ-ഷര്‍ട്ടും ജീന്‍സുമാണ്. വെറുതെ പുറത്തിറങ്ങുമ്പോള്‍ ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടും ഉപയോഗിക്കാറുണ്ട്.

വസ്‌ത്രധാരണം പോലെ ഒരു സ്വകാര്യ ഇഷ്‌ടമായി മാറി മാറി പരീക്ഷിക്കുന്ന ഒന്നാണ് എന്റെ ഹെയര്‍ സ്‌റ്റൈല്‍. എന്റെ കുടുംബ പാരമ്പര്യമനുസരിച്ച് കുറച്ച് നാള്‍ കഴിയുമ്പോള്‍ മുടിയുണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനു മുമ്പ് അത്യാവശ്യം പരീക്ഷണങ്ങള്‍ നടത്തണം. ഇപ്പോള്‍ ചെയ്‌തിരിക്കുന്ന സ്‌ട്രെയിറ്റ് ചെയ്‌ത് കട്ട് ചെയ്യുന്ന സ്‌റ്റൈലിലേക്ക് മാറിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ.തല കഷണ്ടിയായാല്‍ മൊട്ടയടിക്കാനാണ് പ്ലാ‍ന്‍. അതും സ്റ്റൈലിന്റെ ഭാഗമല്ലേ. കഷണ്ടിക്കാരന്‍ എന്ന സാധാരണ രീതിയിലേക്ക് മാറില്ലല്ലോ. ഒരു ഡ്രസ് 4-5 മാസം ഉപയോഗിക്കുന്നതു പോലെ മുടി വളരുന്നതനുസരിച്ച് ഹെയര്‍ സ്റ്റൈലും മാ‍റുക.

മാക്‍സിമം ട്രെന്‍ഡി ആവുക. അങ്ങനെ ആകുന്നവരെ കണ്ടാല്‍ വേണ്ടത്ര ആസ്വദിക്കുക. ഇതാണ് എന്റെ കണ്‍സപ്‌റ്റ്.

Text: Savitha Sijo Photo: Vijay George


RELATED PAGES
» Interview with Anwar Rasheed

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger