SPiCE most viewed videos in indulekha
 

My Money: Jayasurya

malayalam movie chocolate directed by shafi, starring prithviraj, jayasoorya, roma, samvrutha sunil etc.
ഉരുളയ്‌ക്കുപ്പേരി പോലെ കോമഡി പറയുന്ന താരമാണെന്നതു ശരി. എന്നാല്‍ മണീമാറ്റേഴ്‌സില്‍ ജയസൂര്യ പക്കാ സീരിയസാണ്. വര്‍ഷങ്ങളോളം സിനിമയില്‍ അഭിനയിച്ചിട്ടും സ്വന്തം അക്കൌണ്ടില്‍ നയാപൈസ ഇല്ലാതെ പോയ അഭിനേതാക്കളുടെ കൂട്ടത്തിലല്ല പുതിയ തലമുറയെന്ന് ജയസൂര്യ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.

“തീര്‍ച്ചയായും നാളെയെക്കുറിച്ചുള്ള ചിന്ത എനിക്കുണ്ട്. അതുകൊണ്ട് അനാവശ്യമായി പണം കളയാറില്ല. നാളെ സിനിമ ഇല്ലാതായാല്‍ പോലും ജീവിക്കും എന്നുള്ള ധൈര്യവുമുണ്ട്.”

എറണാകുളത്ത് കടവന്ത്രയില്‍ വീട്, പനമ്പിള്ളി നഗറില്‍ ഫ്ലാറ്റ്, കാര്‍... എന്നിങ്ങനെ നെസസിറ്റീസ് എല്ലാം മീറ്റ് ചെയ്‌തു കഴിഞ്ഞു. പനമ്പിള്ളി നഗറിലെ ഫ്ലാറ്റ് വാടകയ്‌ക്ക് കൊടുത്തിരിക്കുന്നു.
വീട്ടിലുള്ളപ്പോള്‍ ഭാര്യയോടൊപ്പം ഔട്ടിംഗ്, ഷോപ്പിംഗ്, വീട്ടില്‍ എല്ലാവരെയും കൂട്ടി കൊച്ചു കൊച്ചു യാത്രകള്‍...അങ്ങനെ ഇവരുടെ ജീവിതം കളര്‍ഫുള്ളാണ്. അതായത് പണം ചെലവഴിക്കാനും കൂടിയുള്ളതാണെന്ന് ജയസൂര്യക്കറിയാം.

“ആഡംബരജീവിതം നയിക്കുന്നവരല്ല ഞങ്ങള്‍. അത്യാവശ്യത്തിന് പണം ചെലവാക്കും. എനിക്ക് തോന്നുന്നത് , ഡ്രസ് വാങ്ങാനാണ് ഞങ്ങള്‍ ഏറ്റവും പണം ചെലവാക്കുന്നതെന്നാണ്. ഞങ്ങളെ സംബന്ധിച്ച് അത് ഒരാവശ്യം തന്നെയാണ്. ജയസൂര്യ പറയുന്നു.

“ഞാന്‍ ഒന്നുമില്ലായ്‌മയില്‍ നിന്ന് വന്നവനാണ്. എനിക്ക് പണത്തിന്റെ വില അറിയാം.” സ്വന്തം സാമ്പത്തികനയത്തിന്റെ കാതല്‍ ഈ ബോധ്യമാണെന്നു പറയാം.
Pushpa M.

RELATED PAGES
» Jayasurya Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger