SPiCE most viewed videos in indulekha
 

My Fashion: Poornima Indrajith

poornima indrajithമിനിസ്‌ക്രീനിലെ മോസ്‌റ്റ് ഫാബുലസ് ആങ്കേഴ്‌സില്‍ ഒരാളായ പൂര്‍ണിമ ഇന്ദ്രജിത്ത് അണിയുന്ന ട്രെന്‍‌ഡി ഡ്രസുകളെക്കുറിച്ചും ആക്‌സസറീസിനെക്കുറിച്ചും കൂടുതല്‍ അറിയേണ്ടേ..

സാരി: സാരിയാണെനിക്കേറ്റവും ഇഷ്‌ടമുള്ള ഡ്രസ്. ഇത്രയും വെറൈറ്റീസുള്ള, എലഗന്റായ , ട്രെന്‍ഡിയായ ഡ്രസ് വേറെ ഏതാണുള്ളത്. സാരി നന്നായി ഉടുത്താല്‍ ഒരു പ്രത്യേക ഭംഗിയല്ലേ. മോസ്‌റ്റ് സെക്‌സിയെസ്‌റ്റ് ഡ്രസും സാരിയാണ്. ലേറ്റസ്‌റ്റ് കളക്‌ഷന്‍ വരുമ്പോള്‍ കടക്കാര്‍ എന്നെ വിളിച്ചു പറയാറുണ്ട്. വില കൂടുതലാണ് എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ ഒരു സാരിയും വാങ്ങാറില്ല. ഉടുത്ത് കണ്ണാടിയില്‍ നോക്കിയാല്‍ ‘നന്നായിരിക്കുന്നു’ എന്നെനിക്കു തോന്നണം. പിന്നെ കം‌ഫര്‍ട്ടബിളായിരിക്കണം.

ബ്ലൌസിലെ പരീക്ഷണങ്ങള്‍: ഫിലിം‌ഫെയറും അതു പോലുള്ള മാസികകളും കുത്തിയിരുന്ന് മറിച്ചു നോക്കി, അതില്‍ കാണുന്ന ഫാഷന്‍ നമുക്ക് യോജിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തി ഡിസൈന്‍ ചെയ്യുന്ന ബ്ലൌസുകളാണ് ടി. വി ഷോകളില്‍ കാണുന്ന വെറൈറ്റി ബ്ലൌസുകള്‍. എനിക്ക് ചെന്നൈയില്‍ നല്ലൊരു ടെയ്‌ലറുണ്ട്. ആ കുട്ടിയാണ് അത് തയ്‌ക്കുന്നത്.

ആക്‌സസറീസ് : ഓരോ ഡ്രസിനും ചേരുന്ന ആക്‌സസറീസ് അണിയണമെന്ന് എനിക്ക് നിര്‍‌ബന്ധമുണ്ട്. എനിക്ക് നല്ലൊരു കളക്ഷനുണ്ട്. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വാങ്ങിയവ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളോട് അത്ര താത്‌പര്യമില്ല.

മേക്കപ്: നന്നായി മേക്കപ് ചെയ്യുക എന്നത് എന്റെ പേഴ്‌സണാലിറ്റിയുടെ ഭാഗമുണ്ട്. ഞാന്‍ ഡാന്‍‌സറോ ആക്‍ട്രസോ അല്ലായിരുന്നെങ്കില്‍ പോലും നന്നായി ഒരുങ്ങുമായിരുന്നു എന്നെനിക്ക് തോന്നുന്നു.
Pushpa M. / TEAM INDULEKHA

RELATED PAGES
» My Money: Poornima Indrajith

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger