SPiCE most viewed videos in indulekha
 

My Fashion: Jyotsna

playback singer jyotsnaപ്രശസ്‌ത പിന്നണി ഗായിക ജ്യോത്സനയുടെ ഇഷ്‌ടവേഷം സാരിയാണ്. എന്നാല്‍ റെയര്‍ ഡ്രെസില്‍ ഉള്‍പ്പെടുത്താവുന്നതും സാരി തന്നെ . വല്ലപ്പോഴും ധരിക്കുന്നതിനാലാകണം സാരിയുടുക്കുമ്പോള്‍ കൂടുതല്‍ സുന്ദരിയാകുന്നതെന്നും ജ്യോത്‌സന പറയുന്നു.

ക്ഷമ കുറവായതിനാല്‍ സ്‌റ്റേജ് പ്രോഗ്രാമിനുള്ള ഡ്രെസ് സെലക്ഷന്‍ അമ്മയുടെ ഡ്യൂട്ടിയാണ്. സാധാരണ യാത്രകളില്‍ ജീന്‍സും ടോപ്പിലുമാണ് ഏറ്റവും കം‌ഫര്‍ട്ടബിള്‍. ട്രെന്‍ഡി ആണെന്നു കരുതി എന്തും ധരിക്കാന്‍ ജ്യോത്‌സനയെ കിട്ടില്ല. ധരിക്കുന്ന വേഷം കം‌ഫര്‍ട്ടബിള്‍ അല്ലെങ്കില്‍ എപ്പോഴും ഡ്രസ് കോണ്‍‌ഷ്യസായി ശ്രദ്ധ പോകും.

ഫേവറിറ്റ് കളര്‍?
പിങ്ക്. ഈ കളറിലുള്ള ഡ്രസ് എല്ലാം ഇഷ്‌ടം.

ഡ്രസ് ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കും?
സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്ക് ഹെവി ഡ്രസ് മെറ്റീരിയലാണ് തെരഞ്ഞെടുക്കാറുള്ളത്. മാക്‍സിമം ബാലന്‍സ് ചെയ്‌ത് ഡ്രസ് ചെയ്യും. പ്രത്യേകിച്ച് ജ്വല്ലറി ധരിക്കുമ്പോള്‍. വലിയ മാലയെങ്കില്‍ ചെറിയ കമ്മല്‍ അണിയും എന്നിങ്ങനെ.

ഏറ്റവും പണം ചെലവഴിക്കുന്നത്?
പെര്‍ഫ്യൂമുകള്‍ക്കും കോസ്‌മെറ്റിക്‍സിനും.

ഇഷ്‌ടബ്രാന്‍ഡുകള്‍?
എന്റെ സ്‌കിന്‍ വളരെ സെന്‍സിറ്റീവാണ്. അതു കൊണ്ടു MAK, Christian Dior തുടങ്ങിയ ബ്രാന്‍ഡുകളാണ് ഉപയോഗിക്കാറുള്ളത്. പെര്‍ഫ്യൂം ഏറ്റവും ഇഷ്‌ടം C K യുടെ One ആണ്.

എവിടെ നിന്നാണ് സാധാരണ പര്‍ച്ചേസ് ചെയ്യാറുള്ളത്?
നാട്ടിലാണെങ്കില്‍ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നുമാണ്. വിദേശയാത്രകളിലും വാങ്ങാറുണ്ട്.

സ്‌റ്റേജ് പ്രോഗ്രാമുകളില്‍ ഡ്രസിന്റെ സ്വാധീനം?
വളരെയധികമുണ്ട്. കാരണം എന്റെ ബിഹേവിയറില്‍ ഡ്രസിന്റെ പ്രതിഫലനം നന്നായിട്ടുണ്ടാകാറുണ്ട്. അതു പോലെ കുറെയധികം ജനങ്ങള്‍ നമ്മളെ കാതോര്‍ത്തിരിക്കുമ്പോള്‍ ഡ്രസ് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Savitha Sijo

RELATED PAGES
» Jyotsna Collection
» Jyotsna @ movieraga.com
» Music Zone

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger