Favourite Songs: Jyotsna

മലയാളിക്കു പ്രിയപ്പെട്ട ഒരു പിടി നല്ല ഗാനങ്ങള്‍ ആലപിച്ച യുവഗായികയാണ് ജ്യോത്സ‌്ന. ജ്യോത്സ‌്നയ്‌ക്ക് വീണ്ടും വീണ്ടും കേള്‍ക്കാനും പാടാനും പ്രിയമുള്ള ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടേ? ഇതാ..
1. വസന്തപഞ്ചമി നാളില്‍
(ചിത്രം: ഭാര്‍ഗവീ നിലയം, പാടിയത്: എസ്. ജാനകി)
ഇതിലെ ഇന്നസെന്റായ വരികളാണ് എനിക്കു വളരെ ഇഷ്ടം. ഞാന്‍ ആഗ്രഹിക്കുന്നതെന്തോ ഒന്ന് ഈ പാട്ടിന് നല്‍കാനാവുന്നുണ്ട്.
2. ഒരു പുഷ്‌പം മാത്രമെന്‍
( ചിത്രം: പരീക്ഷ, പാടിയത്: യേശുദാസ്)
പഴയ കാലത്തെ ക്ലാസിക് ഹിറ്റ്. അര്‍ഥഭാവാദികളുടെ സങ്കലനം. എത്ര കേട്ടാലും വീണ്ടും കേള്‍ക്കാന്‍ തോന്നും.
3. ഓമനത്തിങ്കള്‍ പക്ഷി
( ചിത്രം: രാഗം, പാടിയത്: പി സുശീല)
ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഞാന്‍ ചേച്ചിയുടെ മകളെയാണ് ഓര്‍ക്കാറുള്ളത്. അത്രമാത്രം വാത്സല്യം തുളുമ്പി നില്‍ക്കുന്ന പാട്ട്. അതിനു ശേഷം അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.
4. എത്രയോ ജന്മമായ്
( ചിത്രം: സമ്മര്‍ ഇന്‍ ബത്‌ലഹേം, പാടിയത്: സുജാത)
മിസ്‌റ്ററി ഉള്ള വരികള്‍. പിന്നെ സുജാത ചേച്ചി പാടുന്നത് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മറ്റൊരു ലോകത്തെത്തും.
5. പുലര്‍ക്കാല സുന്ദരസ്വപ്‌നത്തില്‍
( ചിത്രം: ഒരു മെയ്‌മാസപ്പുലരിയില്‍, പാടിയത്: ചിത്ര)
ഈ ഗാനത്തിന്റെ കോമ്പോസിഷന്‍ തന്നെയാണ് പ്രധാന ഭംഗി. ഒറ്റ പ്രാവശ്യം കേട്ടാല്‍ ആരുടെയും മനസില്‍ തങ്ങി നില്‍ക്കും. ഓര്‍ക്കസ്‌ട്രേഷനും വളരെ നല്ലതാണ്.
6. ഒരു നറുപുഷ്പമായ്
( ചിത്രം: മേഘമല്‍ഹാര്‍, പാടിയത്: ചിത്ര, യേശുദാസ്)
വളരെ പെട്ടെന്ന് ആര്‍ക്കും പാടാന്‍ സാധിക്കാത്ത പാട്ട്. രമേഷ് നാരായണ്‍ സംഗീതം കൊടുത്തിരിക്കുന്നതില്‍ ഏറ്റവും ബെസ്‌റ്റ് എന്നു പറയാം.
7. സുഖമാണീ നിലാവ്
( ചിത്രം: നമ്മള്‍, പാടിയത്: ജ്യോത്സ‌്ന)
എനിക്ക് പിന്നണി ഗായിക എന്ന പദവി നേടിത്തന്ന ഗാനം. എവിടെ ചെന്നാലും ഇന്നും ഈ ഗാനം എല്ലാവരും ഓര്‍ക്കും. അതു വലിയ സന്തോഷമാണ്.
8. മെല്ലെയൊന്ന് പാടി
( ചിത്രം: മനസിനക്കരെ, പാടിയത്: യേശുദാസ്, ജ്യോത്സ‌്ന)
ഞാനും ദാസ് സാറും ഒന്നിച്ച് പാടിയ ആദ്യഗാനം. അതു പോലെ തന്നെ, ഇളയരാജ സാറിന്റെ കൂടെയുള്ള ആദ്യ വര്‍ക്കും ഇതായിരുന്നു.
9. ആരോ വിരല്‍ മീട്ടി
( ചിത്രം: പ്രണയവര്‍ണങ്ങള്‍, പാടിയത്: യേശുദാസ്, ചിത്ര)
പണ്ട് ഞാന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ റേഡിയോയില്‍ ഈ പാട്ട് പാടി സമ്മാനം വാങ്ങിയിട്ടുണ്ട്. അതു കൊണ്ടുതന്നെ ഈ ഗാനം മറക്കാനാവില്ല.
10. ആയിരം പാദസരങ്ങള്‍ കിലുങ്ങി
( ചിത്രം: നദി, പാടിയത്: യേശുദാസ്)
മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനം. എന്റെ ചെറുപ്പം മുതല്‍ കേട്ടു തുടങ്ങി ഇന്നും കേള്‍ക്കുന്ന പാട്ട്.
Savitha Sijo
RELATED PAGES
» Jyotsna Collection
» Jyotsna @ movieraga.com
» S Janaki @ movieraga.com
» Yesudas @ movieraga.com
» Chithra@ movieraga.com
» Sujatha @ movieraga.com
» P Susheela@ movieraga.com
» Music Zone



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME