Thirakkatha by Ranjith
PREVIEW | REVIEW | GALLERY | VIDEO

ഉദയനാണു താരം, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലേതു പോലെ സിനിമ തന്നെയാണ് തിരക്കഥ എന്ന സിനിമയുടെ വിഷയം . അഥവാ സംവിധായകന്‍ (ഇപ്പോള്‍ നടനും കൂടിയായ) രഞ്‌ജിത്ത് സിനിമാരംഗത്തെ തന്റെ ആദ്യകാലങ്ങളിലേക്ക് ഒരു മടക്കയാത്ര നടത്തുന്നു.
യുവസംവിധായകനായ അക്‍ബര്‍ അഹമ്മദ് ( പൃഥ്‌വിരാജ്) ആണ് ചിത്രത്തിലെ നായകന്‍. ‘കാസാബ്ലാങ്ക’ എന്ന പേരില്‍ കാമുകി ദേവയാനിക്കൊപ്പം ഒരു കഫറ്റീരിയ നടത്തുകയാണ് അക്‌ബര്‍. സിനിമയെ സ്‌നേഹിക്കുന്ന ഒരു സംഘം സുഹൃത്തുക്കളുമുണ്ട് അക്‍ബറിന്. ഇവരുടെ സഹായത്തോടെയാണ് തന്റെ ആദ്യ ചിത്രം അക്‍ബര്‍ ഒരുക്കുന്നത്. ചിത്രം എല്ലാ വിധത്തിലും വന്‍വിജയമായി.
നടി മാളവികയുടെ ജീവിതം ആസ്‌പദമാക്കി അടുത്ത സിനിമ ചെയ്യാന്‍ അക്‍ബര്‍ തീരുമാനിച്ചു. അമേരിക്കയിലാണെന്നും വടക്കേ ഇന്ത്യയിലാണെന്നും ചില അഭ്യൂഹങ്ങള്‍ പരക്കുന്നതല്ലാതെ മാളവിക ഇപ്പോള്‍ എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നോ ആര്‍ക്കും അറിയില്ല. മാളവികയെ തേടി പോയ അക്‍ബറും കൂട്ടരും അവരെ കണ്ടെത്തുന്നു, ഒപ്പം ആര്‍ക്കും അറിയാത്ത ഒരു പ്രണയകഥയും. ഈ പ്രണയകഥയാണ് അക്‍ബറിന്റെ അടുത്ത ചിത്രത്തിന്റെ പ്ലോട്ട്.
ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവ് പ്രിയാ മണിയാണ് മാളവികയാകുന്നത്. ദേവയാനി സംവൃതാ സുനിലും. നിഷാന്ത് സാഗര്‍, കൊച്ചിന്‍ ഹനീഫ, മണിയന്‍ പിള്ള രാജു, നന്ദു, മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്ന് ശരത് ഈ ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുന്നു. ‘അടയാളങ്ങളി‘ലൂടെ സംസ്‌ഥാന അവാര്‍ഡ് ലഭിച്ച എം ജെ രാധാകൃഷ്‌ണന്റേതാണ് കാമറ.
CREDITS
Story, Direction: Ranjith
Cast: Prithviraj, Samvrutha Sunil, Priya Mani, Nishant Sagar, Cochin Haneefa, Maniyan Pilla Raju, Nandu, Mallika Sukumaran, Augustine, NL Balakrishnan etc.
Lyrics : Rafiq Ahmed
Music: Sharath
Camera: M. J. Radhakrishnan
Banner: Varnachithra Bigscreen, Capitol Theatre
RELATED PAGES
» Prithviraj Collection
» Samvrutha Sunil Gallery
» Priya Mani Gallery
» More Actors
» More Actresses
» Other Films
» Movie Index

Sulekha / TEAM INDULEKHA
RELATED PAGES
» Prithviraj Collection
» Samvrutha Sunil Gallery
» Priya Mani Gallery
» More Actors
» More Actresses
» Other Films
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME