Interview: Jyothirmayi

അടുത്ത കാലത്ത് ചെയ്‌ത മലയാള സിനിമകളില്‍ ഏറ്റവും ഇഷ്‌ടപ്പെട്ടത് അടയാളങ്ങളാണ്. ഞാന്‍ ഒടുവില്‍ ചെയ്‌ത മലയാളസിനിമയും അതു തന്നെ. ഈ ചിത്രത്തില്‍ രണ്ട് സ്‌ത്രീ കഥാപാത്രങ്ങളാണുള്ളത്. നായകന്റെ അമ്മയും കാമുകിയും. കാമുകിയുടെ റോളാണ് എനിക്ക്. വളരെ സ്‌ട്രോംഗ് കഥാപാത്രം. 1940-കളിലെ കഥയാണ്. ശരിക്കും ആസ്വദിച്ചു ചെയ്‌ത സിനിമ.
WATCH VIDEOS from Adayalangal
» Chirikal Thorumen
» Ilaku Ilakente
എന്റെ ക്യാരക്‍ടറിനു പെര്‍ഫോം ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ ഒരു ചിത്രം ഏറ്റെടുക്കാറുള്ളൂ. തമിഴിലും കന്നഡയിലും ഞാന്‍ പടം ചെയ്‌തു. അതും നല്ല സ്‌ട്രോങ് ക്യാരക്‍ട്ഴ്‌സ്. മലയാളസിനിമയെ അപേക്ഷിച്ച് തമിഴ് സിനിമ ഒരു വലിയ കാന്‍വാസാണ്. എല്ലാവരെയും അക്കോമഡേറ്റ് ചെയ്യാന്‍ അവര്‍ക്കാവുന്നു. അതു പോലെ പുതിയ പരീക്ഷണങ്ങള്‍ക്കും മറ്റ് ഭാഷകളില്‍ പലരും തയാറാണ്. ഇവിടെ ഒത്തിരി അഭിനേതാക്കളുണ്ട്. പക്ഷേ പുതിയതായി ഒന്നും നടക്കുന്നില്ല.
ഞാന്‍ വളരെ അപ്രതീക്ഷിതമായി സിനിമയില്‍ എത്തിയ ആളാണ്. ഡിഗ്രി കഴിഞ്ഞ് ജേര്‍ണലിസം പഠിച്ചു, പൂന ഇന്‍സ്‌റ്റിട്ട്യൂട്ടില്‍ പോയി, ഫാഷന്‍ ഡിസൈനിംഗില്‍ കൈ വച്ചു. ഒന്നിലും സംതൃപ്‌തയായില്ല. പിന്നീട് കോമ്പയറിംഗ്, തുടര്‍ന്ന് റാംപ് ഷോസും ചെയ്‌താണ് സിനിമയിലേക്ക് കടന്നു വരുന്നത്. വീട്ടില്‍ എം സി എ യ്‌ക്ക് വിടാനായിരുന്നു താല്പര്യം. സിനിമയില്‍ എത്തിയിട്ടും ഇതാണെന്റെ വഴി എന്നു ബോധ്യപ്പെടുത്തിയത് ജൂഡ് അട്ടിപ്പേറ്റിയും ബെന്നി സാരഥിയുമാണ്. അവരുടെ പ്രേരണ കൊണ്ടാണ് എനിക്കു സിനിമയില്‍ താല്പര്യം വരുന്നത്. ഇന്നിപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, എന്റെ വഴി ഇതു തന്നെയാണെന്ന്. ഞാനിന്ന് ഈ ജോലിയില്‍ പൂര്‍ണ സംതൃപ്‌തയാണ്.
തമിഴ് എനിക്ക് കേട്ടാല്‍ മനസിലാകുന്നതു കൊണ്ട് തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടില്ല. കന്നഡ ഭാഷ വളരെ പ്രയാസമാണ്. മനസിലാകില്ല. ഡയലോഗ് കാണാപാഠം പഠിച്ചാണ് കന്നഡ സിനിമയില്‍ അഭിനയം. സിനിമയില്‍ എത്തിയ ആദ്യനാളുകളില്‍ ഞാന്‍ ഒത്തിരി ഹോം വര്‍ക്ക് ചെയ്യുമായിരുന്നു. ഇന്നിപ്പോള്‍ എനിക്ക് പെര്‍ഫോം ചെയ്യാനുണ്ടെന്ന്‍ തോന്നിയാലേ ചെയ്യാറുള്ളൂ. അങ്ങനെ കുറച്ചൊക്കെ സിനിമയെ പഠിച്ചു എന്നേ പറയാനാകൂ. ഇപ്പോഴും പലതും എനിക്കറിയില്ല.
നല്ല ക്യാരക്‍ടര്‍ കിട്ടിയാല്‍ ചെയ്യാന്‍ ഞാന്‍ എന്നും തയാറാണ്. അത് തമിഴിലായാലും മലയാളത്തിലായാലും. അപ്രധാന വേഷങ്ങളില്‍ കുറെ സിനിമകളില്‍ അഭിനയിക്കുന്നതിനേക്കാള്‍ കുറച്ച് നല്ല സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്‌ടം.
Savitha Sijo
RELATED PAGES
» Jyothirmayi Collection




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME