SPiCE most viewed videos in indulekha
 

Preview: Veruthe Oru Bharya

PREVIEW | REVIEW | GALLERY | VIDEO
malayalam movie veruthe oru bharya starring  jayaram, gopika, niveda, jafar idukki etc.
“ഭാര്യയ്‌ക്ക് എന്താണ് ജോലി?”
“ഓ, അവള്‍ വെറുതേ വീട്ടിലിരിക്കുന്നു.”
അതായത് ഭാര്യയ്‌ക്ക് ഉദ്യോഗമൊന്നുമില്ലെന്നു ചുരുക്കം. ഉദ്യോഗമില്ലാത്ത ഭാര്യമാര്‍ വീട്ടില്‍ വെറുതെയിരിക്കുകയാണോ? ‘വെറുതെ വീട്ടിലിരിക്കാത്ത’ ഭര്‍ത്താക്കന്മാര്‍ ജോലി കഴിഞ്ഞു വന്ന് സ്വസ്‌ഥമായിരിക്കുമ്പോഴും ‘പണിയില്ലാത്ത’ വീട്ടമ്മമാര്‍ വെറുതെയിരിക്കുന്നുണ്ടോ? അവര്‍ക്ക് എന്നെങ്കിലും ഒരു ലീവോ, റിട്ടയര്‍മെന്റോ ഉണ്ടോ? ശമ്പളമോ പെന്‍ഷനോ കിട്ടുമോ? ഇതൊക്കെയാണ് അക്കു അക്‍ബറിന്റെ പുതിയ ചിത്രമായ ‘വെറുതേ ഒരു ഭാര്യ’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

പ്രമേയത്തോടു നീതി പുലര്‍ത്താന്‍ സ്‌ക്രീനിലെത്തുന്ന സിനിമയ്ക്കു കഴിഞ്ഞാല്‍‍ സ്‌ത്രീ പ്രേക്ഷകര്‍ കയറുമെന്ന് ഉറപ്പ്. ജയറാമും ഗോപികയുമാണ് ഈ ചിത്രത്തിലെ ഭാര്യാഭര്‍ത്താക്കന്മാര്‍; കെ എസ് ഇ ബി യിലെ ഉദ്യോഗസ്‌ഥനായ സുഗുണനും ഭാര്യ ബിന്ദുവും. ഭാര്യയോട് സ്‌നേഹമുണ്ടെങ്കിലും ഭാര്യ ഭരിക്കപ്പെടേണ്ടവളാണെന്ന് ചിന്തിക്കുന്നയാള്‍. ബിന്ദു ഒരു നല്ല കുടുംബിനിയാണ്, ഒപ്പം വ്യക്തിത്വമുള്ളവളും. പക്ഷേ ഭര്‍ത്താവിനു തന്നോടുള്ള സമീപനത്തില്‍ അവള്‍ക്ക് പ്രതിഷേധമുണ്ട്. അതൊരു പ്രശ്നമായി ഉയരുമ്പോഴുള്ള സംഭവങ്ങളാണ് ഈ സിനിമ.

വിവാഹത്തിനു മുമ്പ് ഗോപിക അവസാനമായി അഭിനയിക്കുന്ന ചിത്രമാണിത്. ഇതില്‍ പന്ത്രണ്ടു വയസുകാരിയുടെ അമ്മയാകുന്നു ഗോപിക. മകള്‍ അഞ്ജനയായി വരുന്ന നിവേദ മലയാളിയെങ്കിലും ചെന്നൈയിലാണ്‌‍ താമസം. സീരിയലുകളിലൂടെ തമിഴകത്തെ പ്രിയതാരമാണ് നിവേദ.

ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, മധു വാര്യര്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം- കെ ഗിരീഷ് കുമാര്‍. സിനിമാകൊട്ടകയുടെ ബാനറില്‍ സലാഹുദീനാണ് ചിത്രം നിര്‍മിക്കുന്നത്. വിതരണം- പിരമിഡ് സായ്‌മിറ.

CREDITS
Direction: Akku Akbar
Story, Screenplay, Dialogue: K Gireesh Kumar
Cast: Jayaram, Gopika, Niveda, Innocent, Jagathy Sreekumar, Suraj Venjaramood, Madhu Warrier, Jaffer Idukki, Kalabhavan Prajod
Lyrics: Vayalar Sarathchandra Varma
Music: Syam Dharman
Camera: Shaji
Producer: Salahudeen
Banner: Cinemakottaka
Distribution: Pyramid Saimira

RELATED PAGES
» Jayaram Collection
» Gopika Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger