SPiCE most viewed videos in indulekha
 

Review: Swarnam

REVIEW | GALLERY | VIDEO
malayalam movie swarnam starring kalabhavan mani, praveena etc.
VIEWERS' RATING: 3/10
(please leave your rating and comments below.)

WHAT'S IT
പുഴ ഒളിപ്പിച്ചു വച്ച സ്വര്‍ണം വ്യര്‍ഥമായി തേടുന്നവരുടെ കഥയാണിത്; അതിമോഹത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കഥ. നദിയില്‍ ആദ്യമായി സ്വര്‍ണം കണ്ടെന്നു പറയപ്പെടുന്നവരുടെ കൊച്ചുമകന്‍ ദിവാകരന്‍ (കലാഭവന്‍ മണി) ഒരിക്കലും സ്വര്‍ണം വാരാന്‍ പോയില്ല. പകരം, അധ്വാനിച്ചു സമ്പാദിക്കാന്‍ നോക്കി. പക്ഷേ, സമ്പാദിക്കാനുള്ള വ്യഗ്രത കാരണം ഭാര്യയുടെ മരിച്ചുപോയ അനുജത്തിയുടെ കുഞ്ഞിനെ പോലും സംരക്ഷിക്കാന്‍ അയാള്‍ തയാറാകുന്നില്ല. എന്നാല്‍, ലോറി വാങ്ങാന്‍ സ്വരൂപിച്ച സമ്പാദ്യം മുഴുവന്‍ കള്ളന്‍ കൊണ്ടുപോയപ്പോള്‍ ദിവാകരന്‍ സ്വര്‍ണം വാരാന്‍ പുഴയിലിറങ്ങുന്നു. ഇത്തിരി നേട്ടങ്ങള്‍ക്കും ഒത്തിരി ദുരന്തങ്ങള്‍ക്കും ശേഷം ദിവാകരന്‍ യഥാര്‍ഥ സ്വര്‍ണത്തിന്റെ മാറ്റു തിരിച്ചറിയുന്നു.

PLUSES
അടുത്തയിടെ വന്നുപോയ കലാഭവന്‍ മണി ചിത്രങ്ങള്‍ വച്ചു നോക്കുമ്പോള്‍ വളരെ ഭേദപ്പെട്ട സിനിമ. പ്രവീണ, മുരളി, ബേബി നയന്‍‌താര എന്നിവരെല്ലാം നല്ല അഭിനയം കാഴ്‌ച വച്ചു. മണിയും തന്റെ ഭാഗം മികച്ചതാക്കി. നറേഷന് മോഹന്‍ലാലിന്റെ ശബ്‌ദം ഉപയോഗിച്ചതില്‍ പുതുമയുണ്ട്.

MINUSES
പലയിടത്തും കുത്തിത്തിരുകാന്‍ ശ്രമിച്ച സെന്റിമെന്റല്‍ സീനുകള്‍ ബോറടിപ്പിക്കും. ക്ലൈമാക്സ് വെറും നാടകം. ബലി നല്‍കാന്‍ കൊണ്ടുവന്ന കുഞ്ഞിന്റെ പോക്കറ്റില്‍ സ്വന്തം ഫോട്ടോ കാണുന്ന നായകന്‍ അവളുടെ സ്നേഹം തിരിച്ചറിയുന്നതു പോലുള്ള സംഭവങ്ങള്‍ കഥയുടെ ക്ലൈമാക്സ് ആക്കുന്ന മണ്ട‌ന്മാര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടല്ലോ ഭഗവാനേ!

VERDICT
ഇതു കലര്‍പ്പുള്ള സ്വര്‍ണം! എങ്കിലും സിനിമാ‘പ്രാന്തു’ള്ളവര്‍ക്ക് വേണമെങ്കില്‍ ഒരു കൈ നോക്കാം.

CREDITS
Director: Venugopan
Screenplay: S Suresh Babu
Cast: Kalabhavan Mani, Praveena, Murali, Jagathy Sreekumar, Harishree Ashokan, KPAC Lalitha, Baby Nayanthara
Lyrics: Vayalar Sarathchandra Varma
Music: Mohan Sithara
Camera: Saloo George
Producer: Soman Pallad
Suma Kurup / TEAM INDULEKHA

RELATED PAGES
» Kalabhavan Mani Gallery
» Jagathy Sreekumar Collection
» Harishree Ashokan Gallery
» Other Films
» Movie Index

3 Comments:

Blogger Jayesh Kumar said...

A movie having some difference.A brave attempt from the director

1:23 AM  
Anonymous ravi said...

Good movie....Even though there was only 20 people in the theatre...Can give 5 marks...

12:37 PM  
Anonymous rajan nair said...

1-2 mark is enough.

10:35 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger