SPiCE most viewed videos in indulekha
 

Preview: Of The People

» PREVIEW » REVIEW » GALLERY » VIDEO
malayalam movie of the people directed by jayaraj
ഫോര്‍ ദ പീപ്പിള്‍- ജയരാജ് അടിമുടി പരീക്ഷണം നടത്തിയ ചിത്രം. കഥയിലും അവതരണത്തിലും പാട്ടിലുമെല്ലാം അതു വരെയില്ലാത്തതു പലതും പ്രേക്ഷകര്‍ കണ്ടു, കേട്ടു, അനുഭവിച്ചു. സിനിമ സൂപ്പര്‍ഹിറ്റുമായി. തുടര്‍ച്ചയായി വന്ന ബൈ ദ പീപ്പിളിന് ആ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഓഫ് ദ പീപ്പിള്‍ എന്ന മൂന്നാം ഭാഗവുമായി ജയരാജ് വീണ്ടും വരികയാണ്.

ഫോര്‍ ദ പീപ്പിളിലെ നായകന്മാരായ അരവിന്ദ്, ഷഫീഖ്, ഈശ്വര്‍ (അരുണ്‍, പത്മകുമാര്‍, അര്‍ജുന്‍) എന്നിവര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സമൂഹത്തിലേക്കിറങ്ങുന്നു, രാഷ്‌ട്രീയ അനീതികള്‍ക്കെതിരെ പോരാടുന്നു. ചോര തിളപ്പിക്കാന്‍ പോരുന്ന ഈ യുവനിരയ്ക്കൊപ്പം ഒരു പറ്റം പുതുമുഖങ്ങളുമുണ്ട് ഈ ജയരാജ് ചിത്രത്തില്‍. മുന്‍ മിസ്‌റ്റര്‍ ഇന്ത്യ ഹര്‍ഷന്‍, ഗോവിന്ദ് ഹരി, സുധീര്‍, രവീന്ദ്രന്‍ പൊന്നേരി, അഞ്ജലി, അനൂപ് എന്നിവരാണ് പുതുമുഖതാരങ്ങള്‍.

സിനിമയില്‍ പുതുമുഖമല്ലെങ്കിലും സ്ക്രീനില്‍ പുതുമുഖമായ മറ്റൊരാള്‍ കൂടിയുണ്ട് അഭിനേതാക്കളുടെ നിരയില്‍: ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറും ജയരാജിന്റെ ഭാര്യയുമായ സബിത. ശ്രീലക്ഷ്മി എന്ന എന്‍‌ജിനീയറിങ്ങ് വിദ്യാര്‍ഥിയായിട്ടാണ് സബിത ജയരാജ് സ്ക്രീനില്‍ എത്തുന്നത്.

സംഗീതവിഭാഗത്തിലുമുണ്ട് പുതുമകള്‍. കൈതപ്രം ദാമോദരന്‍ നമ്പൂ‍തിരി രചിച്ച ഗാനങ്ങള്‍ക്ക് ഈണമിടുന്നത് നവാഗതനായ വിനു തോമസാണ്. അനില്‍ റാം എന്ന പുതിയ ഗായകനെയും ജയരാജ് പരിചയപ്പെടുത്തുന്നു ഈ ചിത്രത്തിലൂടെ.

CREDITS
Director & Producer: Jayaraj
Script: Sreekumar Sreyas
Cast: Arun, Arjun, Padmakumar, Govind Hari, Devipriya (Anjali), Sabitha Jayaraj, Sudheer etc
Lyrics: Kaithapram Damodaran Namboodiri
Music: Vinu Thomas
Camera: Thanu Balak
Art Director: Pradeep Padmanabhan
Banner: New Generation Cinema

RELATED PAGES
» Jayaraj Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger