SPiCE most viewed videos in indulekha
 

Ranjith on Rock N Roll

PREVIEW| REVIEW | GALLERY | VIDEO
mohanlal in his new movie rock n roll, directed by ranjithപ്രശസ്ത ഡ്രമ്മറാണ് ചന്ദ്രമൌലി. മൌലി മദിരാശി കടന്നിട്ട് കാലം കുറച്ചായി. ലോകം മുഴുവന്‍ കറങ്ങുന്ന മൌലി എവിടെയാണെന്ന് ആര്‍ക്കും നിശ്‌ചയമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ചന്ദ്രമൌലി മുംബൈയില്‍ എത്തിയതറിഞ്ഞ് ഗുണശേഖരന്‍ മൌലിയെ പൊക്കി മദ്രാസിലെത്തിക്കുന്നു. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ മൌലിയെ പങ്കാളിയാക്കുക എന്നതാണ് പ്രശസ്ത മ്യുസീഷനും മൌലിയുടെ കൂട്ടുകാരനുമായ ഗുണയുടെ ലക്ഷ്യം.

ചിത്രത്തിനായി പാടാന്‍ വരുന്നത് മുംബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളി പെണ്‍കുട്ടിയാണ്. ആ പെണ്‍കുട്ടി ചന്ദ്രമൌലിയുടെ ജീവിതത്തില്‍ സൃഷ്‌ടിക്കുന്ന ഓളങ്ങളാണ് റോക്ക് ആന്‍ഡ് റോള്‍. എന്നാല്‍ അതിനൊപ്പം തന്നെ സിനിമാ പിന്നണി ഗാനലോകത്തിന്റെ കഥ കൂടിയാണിത്. സിനിമയെ സ്നേഹിച്ച്, സിനിമാസംഗീതത്തെ സ്നേഹിച്ച് പഴയ മദിരാശിയില്‍ എത്തിയവര്‍. അവരുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍....

ഈ ചിത്രത്തില്‍ ചന്ദ്രമൌലി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കഴുത്തു വരെ നീണ്ട മുടിയുമായി ലാല്‍ വരുമ്പോള്‍ തന്റെ ‘സ്വന്തം കഷണ്ടി ’ യുമായി സിദ്ദിഖ് ഗുണശേഖരനാവുന്നു. റീറെക്കോര്‍ഡിങ് സ്പെഷലിസ്റ്റ് വിശ്വനാഥായി മുകേഷ്, വയലിനിസ്റ്റ് ഐസക്കായി ലാല്‍, കൂടാതെ ജഗതി ശ്രീകുമാര്‍, ശ്വേതാ മേനോന്‍, റഹ്‌മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലക്ഷ്മി റായ് ആണ് നായിക.

READ MORE in chithrabhumi film magazine. movie director ranjith speaks on his new movie rock n roll. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

തന്റെ സിനിമാജീവിതത്തില്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ മ്യൂസിക് കമ്പോസിങ് രസങ്ങള്‍ റോക്ക് ആന്‍ഡ് റോളിനു ഗുണം ചെയ്‌തിട്ടുണ്ടെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് പറയുന്നു. രഞ്‌ജിത്തുമായി ചിത്രഭൂമിയുടെ ടി എസ് പ്രതീഷ് നടത്തിയ അഭിമുഖത്തില്‍ നിന്ന്...

“ഒരു പടത്തിന്റെ സോങ് കമ്പോസ് ചെയ്യുന്നതാണ് സിനിമയില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ എന്‍‌ജോയ് ചെയ്യുന്ന മേഖല. പാട്ടു പിറക്കുന്നത് ചിത്രീകരണത്തിന്റെ തലവേദന തുടങ്ങുന്നതിനു മുന്‍പാണ്. രവിയേട്ടന്റെ (അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍) കൂടെ വിദ്യാസാഗറിന്റെ കൂടെയൊക്കെ ഒരുപാട് തവണ സോങ് കമ്പോസിങ്ങിനിരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. പാട്ടിന്റെ സിറ്റ്വേഷനൊക്കെ പറഞ്ഞുപറഞ്ഞ് അവരുടെ തലയ്ക്കകത്തേക്കു കയറ്റുന്നതില്‍ ഒരു രസമുണ്ട്. അതു കേട്ടു കഴിയുമ്പോള്‍ ഹര്‍മോണിയത്തിനകത്തു നിന്ന് ഒരു സംഗീതം അവര്‍ക്കു കിട്ടുന്നു. ഹര്‍മോണിയത്തില്‍ പാട്ടുകള്‍ പിറക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു സുഖമുണ്ട്. ഹര്‍മോണിയം വായിച്ച് പാട്ടു കമ്പോസ് ചെയ്യുന്നവരോട് എനിക്കു ബഹുമാനമാണ്. ആ മേഖല വലിയ ഇഷ്ടവുമാണ്.

അങ്ങനെയാണ് സിനിമാ പിന്നണി സംഗീതം റെക്കോഡ് ചെയ്യുന്ന മേഖല പശ്ചാത്തലമാക്കി ഒരു ചിത്രത്തിന് ആലോചന തുടങ്ങിയത്. ആദ്യം, മോഹന്‍ലാലിനൊപ്പം ചെയ്യാനിരുന്ന സബ്‌ജക്‍റ്റ് ഇതായിരുന്നില്ല. കര്‍ണാ‍ട്ടിക് സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു അത്. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ ആ ചിന്തകളൊക്കെ മാറി മറിഞ്ഞ് റോക്ക് ആന്‍ഡ് റോളിലേക്കെത്തുകയായിരുന്നു.”

റോക്ക് ആന്‍ഡ് റോളിന്റെ സ്വഭാവം?
തമാശയും സംഗീതവും നിറഞ്ഞ ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് റോക്ക് ആന്‍ഡ് റോളിനെ സമീപിക്കുന്നത്. ഇതില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളുടെയും ഭൂതകാലം സംഗീതലോകമാണ്. മനോജ് കെ ജയന്‍ അവതരിപ്പിക്കുന്ന സെയ്താര്‍പേട്ട ഗിരി എന്ന ഗുണ്ട പോലും ഇങ്ങനെ സംഗീതപശ്ചാത്തലത്തില്‍ നിന്നാണു വരുന്നത്. ലാല്‍ അവതരിപ്പിക്കുന്ന ഐസക് എന്ന ക്യാരക്റ്റര്‍ മദിരാശിയിലെ തിരക്കു പിടിച്ച മ്യൂസിഷ്യനായിരുന്നു. പിന്നീട്, നല്ല പാട്ടുകള്‍ ചെയ്യാനാവില്ലെന്ന അവസ്ഥ വന്നപ്പോള്‍ കൊം‌പ്രമൈസിനില്ലെന്നു പറഞ്ഞ് പിന്‍‌മാറുന്ന കഥാപാത്രം. എന്നാല്‍, സിദ്ദിഖ് അവതരിപ്പിക്കുന്ന ഗുണശേഖരന്‍ ഏറ്റവും ഡിമാന്‍‌ഡുള്ള മ്യൂസിഷനാണ്. ഒരുപാട് കോം‌പ്രമൈസുകള്‍ ചെയ്തിട്ടാണ് അദ്ദേഹം ഇന്നത്തെ നിലയില്‍ എത്തിയത്.

സംഗീതലോകത്തെ അപചയത്തിലേക്ക് ഒരു കാഴ്ച നല്‍കുന്നുണ്ടോ?
ഇന്നു സംഗീതോപകരണങ്ങള്‍ പ്ലേ ചെയ്യുന്നതിന് ആള്‍ വേണ്ടാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. ഒരു കീബോര്‍ഡ് ഉണ്ടെങ്കില്‍ അത്യാവശ്യം എല്ലാ സംഗീതോപകരണങ്ങളുടെയും ഇഫക്റ്റ് ഉണ്ടാക്കാന്‍ കഴിയും. തബല കൊണ്ട് ലോകത്ത് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അതു സക്കീര്‍ ഹുസൈന്‍ മാത്രമാണെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്.

CREDITS
Script, Direction: Ranjith
Cast: Mohanlal, Lakshmi Rai, Swetha Menon, Jagathi Sreekumar, Sidhique, Rahman, Manoj K Jayan, Harisree Asokan, Mukesh, Innocent, Augustine.
Lyrics: Gireesh Puthenchery
Music: Vidyasagar
Camera: Manoj Pillai
Producer: P N Venugopal
Banner: P N V Associates

RELATED PAGES
»
Mohanlal Collection
» Lakshmi Roy Gallery
» Swetha Menon Gallery
» Jagathy Sreekumar Collection
» Mukesh Collection
» Siddique Gallery
» Rahman Gallery
» Harisree Ashokan Gallery

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger