SPiCE most viewed videos in indulekha
 

REVIEW: Hero

PREVIEW | REVIEW | VIDEO
HERO directed by puri jagathnath starring allu arjun and hasika motwani
RATING: 4/10

Original Title: Desamuduru (Telugu)
Director: Puri Jagannath
Dialogue: Satheesh Muthukulam
Cast: Allu Arjun, Hansika Mothwani, Ali, Rambha, Devan, Srinivasa Reddy, Rejesh, Rajani, Sony
Lyrics: Siju Thuravoor
Music: Chakri
Singers: Chakri, Alex, Afsal, Manjari, Pradeep, Shobha, Vidhu Prathap, Sheela Mani, Anwar and Jyothsna.
Camera: Shyam K Naidu
Producer: Khader Hassan
Banner: Redakh Arts

WHAT'S IT
മാ ടി വിയില്‍ പ്രോഗ്രാം ഡയറക്ടറാണ് ബാലഗോപാല്‍. ഒരിക്കല്‍ ബുദ്ധസന്യാസിമാരെക്കുറിച്ച് പ്രോഗ്രാം തയാറാക്കാന്‍ ബാലഗോപാലും സംഘവും ഹിമാചല്‍ പ്രദേശിലെത്തുന്നു. അവിടെ കണ്ടുമുട്ടുന്ന വൈശാലി എന്ന യുവസന്യാസിനിയുമായി ബാലഗോപാല്‍ പ്രണയത്തിലാകുന്നു. മറ്റു സന്യാസിമാരുടെ അനുഗ്രഹത്തോടെ ബാലഗോപാല്‍ വൈശാലിയേയും കൂട്ടി നാട്ടിലേക്കു തിരിക്കുന്നു. വൈശാലിയുടെ സ്വത്ത് സ്വന്തമാക്കിയ ശത്രുക്കള്‍ ബാലഗോപാലുമായി ഏറ്റുമുട്ടുന്നു. പിന്നെ എല്ലാം പതിവു പോലെ.

PLUSES
നല്ല നൃത്തമുണ്ട്, സ്റ്റണ്ടുണ്ട്, ‘ദൃശ്യ’ങ്ങളുണ്ട്. ബാലഗോപാലും അച്ഛനും തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിരിക്കുന്നതും നന്നായിട്ടുണ്ട്.

MINUSES
തെലുങ്കില്‍ നിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ ഈ ചിത്രത്തില്‍ ഡബ്ബിങ് കൊണ്ടുണ്ടാകാവുന്ന ദോഷങ്ങള്‍ മിക്കതും സംഭവിച്ചിട്ടുണ്ട്. ഇത്തരം സിനിമയില്‍ യുക്തിയേക്കുറിച്ചു പറയുന്നതു തന്നെ യുക്തിക്കു നിരക്കുന്നതല്ല. എങ്കിലും, കഥാഗതിയില്‍ കുറച്ചെങ്കിലും യാഥാര്‍ഥ്യബോധം പുലര്‍ത്താമായിരുന്നു. വില്ലന്മാരെ കുറച്ചു കൂടി കരുത്തരാക്കുകയും നായകനെ ഇത്തിരി തന്ത്രശാലിയാക്കുകയും ചെയ്തിരുന്നെങ്കില്‍ കഥയ്ക്ക് ഒരു മുറുക്കം വന്നേനെ. ശത്രുക്കള്‍ക്കെതിരെ തെളിവുണ്ടാക്കാനായി തെരുവില്‍ ഗുണ്ടാവിളയാട്ടം നടത്താന്‍ പ്രേരിപ്പിക്കുന്ന ‘സൂത്ര’വും മറ്റും വെറും ബാലരമ നിലവാരത്തിലായിപ്പോയി!

VERDICT
സിനിമ കണ്ടില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ക്ക് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
Suma Kurup / REVIEW TEAM
HERO directed by puri jagathnath starring allu arjun and hasika motwani
RELATED PAGES
» Allu Arjun Collection
» Rambha Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger