Review: CHOCOLATE
REVIEW | GALLERY | VIDEO
RATING: 7/10
CREDITS
Director: Shafi
Story, Screenplay and Dialogue: Sachi- Sethu
Cast: Prithviraj, Jayasurya, Roma, Samvrutha Sunil, Remya Nambeesan, Rajan P Dev, Shari, Lalu Alex, Salim Kumar, Saiju Kurup, Anoop Chandran, Bindu Panikker, Sadique, Sphatikam George, P Sreekumar etc.
Lyrics: Vayalar Sarathchandra Varma
Music: Alex Paul
Camera: Alagappan N.
Producers: PK Muraleedharan and Santha Murali
Banner: Anantha Visions
WHAT'S IT
കൊച്ചിയിലെ പ്രശസ്തമായ വനിതാകോളജില്‍, ആണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഒരേയൊരു സീറ്റില്‍ ശ്യാം ബാലഗോപാല്‍ എത്തുന്നു. ഡിഗ്രി പഠിച്ച മൂന്നു വര്‍ഷം കൊണ്ട് ആവശ്യത്തിലധികം സസ്പെന്‍ഷനും ഇഷ്ടം പോലെ പൊലീസ് കേസും ഉണ്ടാക്കിയ ആ വീരനെ ‘കൈകാര്യം ചെയ്യാന്‍’ വിമന്‍സ് കോളജ്ജിലെ ‘വീരവനിതകള്‍’ ഒരുങ്ങുന്നു. അവരുടെ എതിരാളികള്‍ ശ്യാമിന് സ്വാഗതവുമോതുന്നു. പാരയും മറുപാരയുമായി മുന്നോട്ടു പോകുന്നതിനിടെ ശ്യാം ‘വീരവനിതകളുമായി’ സന്ധിയുണ്ടാക്കുന്നു. ഇതു മറുപക്ഷത്തെ പിണക്കുന്നു. ശ്യാമിന്റെയും കൂട്ടുകാരുടെയും ജീവിതം കൊണ്ട് വില പറയേണ്ട മട്ടില്‍, കളി കാര്യമാകുന്നു.
PLUSES
ഒരു സാധാരണ കഥയെ അതിഗംഭീരമായ തിരക്കഥയും ഒന്നാന്തരം സംഭാഷണങ്ങളും ഒരുക്കി മനോഹരമാക്കിയിരിക്കുന്നു. പൃഥ്വിരാജും റോമയും മികച്ച പ്രകടനം കാഴ്ച വച്ചു. മറ്റുള്ളവരും ഒട്ടും മോശമാക്കിയിട്ടില്ല. പഴയകാല നായിക ശാരി (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഓര്‍ക്കുക) ഈ ചിത്രത്തിലുണ്ട്. ചില ക്ലിഷെകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവ ബോറടിപ്പിക്കലിലേക്ക് വീഴാതെ തമാശ കൊണ്ട് രക്ഷപ്പെടുത്തിയെടുക്കാന്‍ ഷാഫിക്കു കഴിഞ്ഞിട്ടുണ്ട്. സലിം കുമാറും കൂട്ടരുമൊരുക്കുന്ന മുഴുനീള തമാശകളുണ്ട് ചിത്രത്തില്‍.
MINUSES
ദോഷൈകദൃക്കുകള്‍ക്ക് ഒരു യുക്തിഭംഗം ചൂണ്ടിക്കാണിക്കാനാകും: അനാശ്യാസ പ്രവര്‍ത്തനമാരോപിച്ച് ശ്യാമിനെ പൊലീസ് പിടിക്കുന്നതും പത്രങ്ങളില്‍ വാര്‍ത്തയാകുന്നതും ഒടുവില്‍ സത്യം തെളിയുന്നതുമെല്ലാം യുവജനോത്സവത്തിനിടയിലാണ്. അതെല്ലാം കഴിഞ്ഞ് നാടകമത്സരം അരങ്ങേറുന്നതായി കാണിക്കുന്നുണ്ട്. യുവജനോത്സവം അത്രയും നീളുമോ സാര്‍!! ശരത്ചന്ദ്രവര്‍മയ്ക്ക് ആസ്ഥാന പാട്ടുവിമര്‍ശകരുടെ തല്ലു കിട്ടാനുള്ള വകുപ്പുമുണ്ട്. ചോക്ലേറ്റു പോലെയുള്ള മേനി ഉപ്പിലിട്ട മാങ്ങയാക്കുമെന്നും മറ്റുമാണ് പാട്ടുകള്‍. ( ഈ വീഡിയോ കാണുക.) അശ്ലീലം കലര്‍ത്തിയ ചില തമാശകള്‍ ഒഴിവാക്കാമായിരുന്നു.
VERDICT
ചോക്ലേറ്റ് പൊലെ തന്നെ നല്ല മധുരം, വായിലിട്ടാല്‍ പെട്ടെന്ന് അലിയും; പഴകിയാല്‍ മോശമാവുകയും ചെയ്തേക്കാം!
RELATED PAGES
» Interview with Shafi
» Interview with Prithviraj
» Prithviraj Collection
» Jayasurya Collection
» Roma Collection
» Samvrutha Sunil Gallery
» Remya Nambeesan Gallery
» Other Movies
RATING: 7/10CREDITS

Suma Kurup/ REVIEW TEAM
RELATED PAGES
» Interview with Shafi
» Interview with Prithviraj
» Prithviraj Collection
» Jayasurya Collection
» Roma Collection
» Samvrutha Sunil Gallery
» Remya Nambeesan Gallery
» Other Movies

3 Comments:
ദോഷൈകദൃക്കുകള്‍ക്ക് ഒരു യുക്തിഭംഗം ചൂണ്ടിക്കാണിക്കാനാകും: അനാശ്യാസ പ്രവര്‍ത്തനമാരോപിച്ച് ശ്യാമിനെ പൊലീസ് പിടിക്കുന്നതും പത്രങ്ങളില്‍ വാര്‍ത്തയാകുന്നതും ഒടുവില്‍ സത്യം തെളിയുന്നതുമെല്ലാം യുവജനോത്സവത്തിനിടയിലാണ്. - ഇതിലെന്താണ് യുക്തിഭംഗം? എല്ലാം മണിക്കൂറുകള്‍ക്കിടയില്‍ നടക്കുന്നതല്ല്ലേ? സത്യം തെളിയുന്നതാവട്ടെ, സാധാരണ കേസുകള്‍ തെളിയും പോലെയല്ലല്ലോ! സ്ഫടികം ജോര്‍ജ്ജിന്റെ പോലീസുകാരന്‍ ഇവരെ മനസിലാക്കി വെറുതെ വിടുകയല്ലേ ചെയ്യുന്നത്?
• ഇപ്പോള്‍ വൈകുന്നേരങ്ങളിലും ഇറങ്ങുന്ന പത്രങ്ങളുണ്ട്.
• യുവജനോത്സവങ്ങള്‍ മൂന്നും നാലും ദിവസങ്ങളായാണ് നടക്കാറുള്ളത്.
:)
--
I think the Reviewer needs to give little more care while viewing the film. It seems that the Reviewer just watch the film for writing a review.
പത്രങ്ങളില്‍ വാര്‍ത്ത വന്നത് പോട്ടെന്നു വയ്ക്കാം. പക്ഷേ,ഒരു മാസികയില്‍(ക്രൈം or ഫയര്‍?) വാര്‍ത്ത വന്നതിനേക്കുറിച്ച് എന്തു പറയുന്നു!! സുമ ചൂണ്ടിക്കാണിച്ച യുക്തിഭംഗം കിറുകൃത്യമാണ്. മാത്രമല്ല, മികച്ച റീവ്യൂ. ഇന്ദുലേഖയ്ക്കും സുമയ്ക്കും അഭിനന്ദനങ്ങള്‍!
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME