SPiCE most viewed videos in indulekha
 

AAG and Mohanlal

poster of the bollywood movie aag directed by ram gopal varma starring amithabh bachan and mohanlalMORE STORIES @
Mohanlal in AAG photo gallery
Mohanlal Shares His AAG Experience
Mohanlal Collection

ആഗിന്റെ ചിത്രീകരണം മുംബൈയില്‍ നടക്കുന്ന സമയം. മോഹന്‍ലാലും ബച്ചനും ചേര്‍ന്ന പ്രധാന സീനാണ് ചിത്രീകരിക്കുന്നത്. സ്വന്തം സഹോദരനെ വെടി വച്ചു കൊന്ന പൊലീസ് ഓഫീസറെ ബച്ചന്‍ സ്വന്തം താവളത്തിലെത്തിച്ച് കസേരയില്‍ കെട്ടിയിട്ടിരിക്കുന്നു. ബച്ചന്റെ ക്രൂരമായ വിനോദം തുടങ്ങുകയാണ്. പൊലീസ് ഓഫീസറുടെ കൈവിരലുകള്‍ ബച്ചന്‍ ഈര്‍ച്ചവാളു കൊണ്ട് അരിഞ്ഞെടുക്കുന്നു. അതിന്റെ റിയാക്ഷന്‍സ് മോഹന്‍ലാലിന്റെ മുഖത്തു നിന്ന എടുക്കാനാണ് രാം ഗോപാല്‍ വര്‍മ്മ ശ്രമിക്കുന്നത്. അസഹനീയമായ വേദന പ്രകടമാക്കുന്ന ഭാവവും ശബ്ദവും അതായിരുന്നു വേണ്ടത്. ലാലിന്റെ പ്രകടനങ്ങള്‍ ഫസ്റ്റ് ടേക്കില്‍ തന്നെ ഓ കെ ആക്കുന്ന രാം ഗോപാല്‍ വര്‍മ്മയ്ക്ക് അഞ്ചു ടേക്ക് എടുത്തിട്ടും സംതൃപ്തിയായില്ല. മോഹന്‍ലാലിന്റെ ശബ്ദം അടഞ്ഞു; ബച്ചന്‍ പോലും ഓ കെ പറഞ്ഞു, ലാല്‍ മൂഡ് ഔട്ടായി... അടുത്ത ടേക്കില്‍ എല്ലാം ഓ കെ ആയി.

സീനിനു ശേഷം രാം ഗോപാല്‍ വര്‍മ്മയുടെ റിയാക്ഷന്‍ ഇങ്ങനെയായിരുന്നു: “ഓരോ ടേക്ക് പിന്നിടുമ്പോഴും ലാലിന്റെ പ്രകടനം മികച്ചതില്‍ നിന്ന് മികച്ക ഗ്രാഫിലേക്ക് കയറുകയായിരുന്നു. അതിന്റെ പാരമ്യത എത്രയുണ്ടെന്ന് നോക്കിയതാണ്. ആ പ്രകടനത്തിലെ വേദന എന്റെ ഹൃദയത്തെ അത്ര മാത്രം നൊമ്പരപ്പെടുത്തി. Really amazing artist!”

READ MORE in chithrabhumi film magazine dated 2007 september 9. mohanlal in aag directed by ram gopal varma. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

ജാവേദ് അക്തറിന്റെയും സലിം ഖാന്റെയും തിരക്കഥയില്‍ രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെയുടെ രാം ഗോപാല്‍ വര്‍മ്മ പതിപ്പാണ് ആഗ് എന്നു പറയാം. ‘രാം ഗോപാല്‍ വര്‍മയുടെ ഷോലെ’ എന്ന പേരില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ഏറെ വിവാ‍ദങ്ങള്‍ക്കൊടുവിലാണ് ‘രാം ഗോപാല്‍ വര്‍മ കി ആഗ് ’ എന്ന പേരില്‍ ഇപ്പോള്‍ വന്നിരികുന്നത്. ഒപ്പം, കഥാപാത്രങ്ങളുടെ പേരുകളും മാറ്റി. തമിഴില്‍ അഗ്നി, തെലുങ്കില്‍ അഗ്ഗ് എന്നിങ്ങനെയും ഡബ് ചെയ്ത് ആഗ് ഇറക്കിയിട്ടുണ്ട്. സഞ്ജീവ് കുമാര്‍ അനശ്വരമാക്കിയ ഠാക്കൂര്‍ ബല്‍ദേവ് സിങ്ങിനെയാണ് മോഹന്‍ലാല്‍ നരസിംഹം എന്ന പൊലീസ് ഓഫീസറായി സ്ക്രീനില്‍ എത്തിച്ചത്. അംജദ് ഖാന്‍ അവതരിപ്പിച്ച ഗബ്ബാര്‍ സിങ്ങാണ് ബച്ചനിലൂടെ ബബ്ബന്‍ സിങ്ങായി എത്തിയത്.

ബബ്ബന്‍ സിങ്ങിനെ പിടികൂടി ജയിലില്‍ അടയ്ക്കുമ്പോള്‍ നരസിംഹത്തിന്റെ മുഖത്തേയ്ക്ക് ബബ്ബന്‍ സിങ് പുച്ഛഭാവത്തില്‍ ഒന്ന് ഊതുന്നു. ഒരു നിമിഷം നിഷ്പ്രഭനായിപ്പോകുന്ന നരസിംഹം ഗൂഢസ്മിതവുമായി തിരിച്ച് ഊതുന്നതോടെ ബബ്ബന്‍ സിങ്ങിനെ മറികടക്കുകയാണ്. ലാലിന്റെ അസാമാന്യമാ‍യ പ്രകടനമാണ് ആ സീനില്‍ തെളിഞ്ഞത്. ബോളിവുഡിലെ ഒന്നാം നമ്പര്‍ താരത്തിന്റെ കഥാപാത്രത്തോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ തോല്‍പ്പിക്കുന്ന വേഷം ലഭിച്ചതില്‍ ലാലിന് അഭിമാനിക്കാം.

“ഞാനും അമിതാഭ് ബച്ചനും ആദ്യമായി അഭിനയിച്ച കോംബിനേഷന്‍ സീന്‍ നരസിംഹത്തിന്റെ കൈ മുറിക്കുന്ന സീനായിരുന്നു. ചിത്രത്തിലെ പ്രധാന്യമുള്ള സീനുകളാണ് ആദ്യം ചിത്രീകരിച്ചത്. നോര്‍ത്തില്‍ ഇത്തരത്തില്‍ കൈ നഷ്ടപ്പെട്ട എന്‍‌കൌണ്ടര്‍ സ്പെഷലിസ്റ്റുമാര്‍ ഉണ്ടായിരുന്നെന്ന് ബച്ചന്‍ ആ സമയത്ത് ഓര്‍മിപ്പിച്ചു.” മോഹന്‍ലാല്‍ പറഞ്ഞു. “ഒരു ചെറിയ ഇടവേളയ്ക്കു ശേഷമായിരിക്കും അദ്ദേഹം പ്രതിനായകവേഷത്തില്‍ ഒരു ചിത്രത്തിലെത്തുന്നത്. ഒരേ സമയം നായകനും പ്രതിനായകനും പ്രാധാന്യം നല്‍കുന്ന ചിത്രമെന്നതാണ് ആഗിന്റെ സവിശേഷതയെന്നു തോന്നുന്നു.”

ആഗിനു വേണ്ടി ലാല്‍ 50 ദിവസത്തോളമാണ് ഡേറ്റ് നല്‍കിയത്. ചിത്രത്തിന്റെ ആരംഭത്തിലും ഇന്റര്‍വെല്ലിലും അവസാനഭാഗത്തും വളരെ പ്രധാന്യത്തോടെ എത്തുന്നു നരസിംഹം. അജയ് ദേവഗണിന്റെ ഹീറോ, പ്രശാന്ത് രാജ് സച്‌ദേവിന്റെ ജെയ്, നിഷാ കോത്താരിയുടെ ഗുന്‍‌ഗ്രു, സുസ്മിത സെന്നിന്റെ ദുര്‍ഗ എന്നീ കഥാപാത്രങ്ങളും ആഗില്‍ ഏറെ പ്രാധാന്യം പുലര്‍ത്തുന്നു.

RELATED PAGES
Search Cinema Pages
Actors Gallery

4 Comments:

Blogger ശ്രീ said...

ലാലേട്ടന്‍‌ മലയാള സിനിമയുടെ അഭിമാനമാണ്‍.
ലാലേട്ടനും ആഗിനും ആശംസകള്‍‌!

5:43 AM  
Blogger പെരിങ്ങോടന്‍ said...

പക്ഷെ പടം പൊളിയാ! 1/5 റേറ്റിങ് നല്‍കാം. അതന്നെ ധാരാളമാണ്.

3:01 PM  
Anonymous Anonymous said...

AAG is a utter waste film.
hooo!!!

1:47 AM  
Blogger Ragavoo said...

poli film

1:10 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger