SPiCE most viewed videos in indulekha
 

Movie Review: July 4

RATING: 5/10 | WATCH VIDEO | VISIT GALLERY
Roma and Dileep in the movie July4  directed by Joshi
July 4!
The new movie from the Joshy- Dileep team is named after the date that is considered auspicious for Dileep. Most of his major hits are said to have been released on July 4. Dileep plays the role of Gokuldas while Roma plays Sripriya, the heroine. Others in the cast include Devan, Siddique, Cochin Haneefa, Salim Kumar, Lakshmi, Mangala, Riaz Khan, Santhosh Jogi and Innocent. Songs by Vayalar Sarathchandra Varma and Shibu Chakravarthy are set to music by Ouseppachan. Shaji cranks the camera. Siby K Thomas and Udaykrishna team did the screenplay.

WHAT'S IT
വെല്ലുവിളികള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്ന് ബോംബേയിലെ തെരുവുഗുണ്ടയായി വളര്‍ന്നവനാണ് ദാസ്. പിന്നീട് എല്ല്ലാം മതിയാക്കി ദാസ് കോയമ്പത്തൂരില്‍ സമാധാനജീവിതം നയിക്കുന്നു. ഒരു ദിവസം പഴയ ഗുണ്ടാസുഹൃത്തുക്കള്‍ ഒരു ക്വട്ടേഷനുമായി വരുന്നു. സാഹചര്യം ദാസിനെ അതില്‍ പങ്കാളിയാകാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ശിക്ഷകനായി എത്തിയ ദാസ് രക്ഷകനാകുന്നു. സ്വന്തം ജീവിതം പന്താടി രക്ഷിക്കേണ്ടവളുടെ കൂടെ നില്‍ക്കുന്നു.

PLUSES
അനവധി സസ്‌പെന്‍സുകള്‍ നിറച്ചു വച്ച് സിനിമയിലുടനീളം പിരിമുറുക്കമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ക്ലൈമാക്സിലും വ്യത്യസ്‌തതയുണ്ട്. സലിം കുമാറിന്റെ തമാശകളും കൊള്ളാം. നായികാനായകര്‍ കാട്ടിലെത്തുന്ന രംഗങ്ങളും സംഘട്ടനരംഗങ്ങളും നന്നായി എടുത്തിട്ടുണ്ട്.

MINUSES
പലയിടത്തും യുക്‌തിഭംഗങ്ങളുണ്ട് (കുറേ നേരം മെയിന്‍ റോഡില്‍ ഗുണ്ടകള്‍ പിന്തുടര്‍ന്നിട്ടും മൊബൈലില്‍ വീട്ടിലേക്ക് അറിയിക്കാന്‍ നായിക ശ്രമിക്കാത്തതിനെ എങ്ങനെ ന്യായീകരിക്കും?). ഗാനങ്ങളും ഗാനരംഗങ്ങളും യാതൊരു തരംഗവുമുണ്ടാക്കില്ല. ദിലീപില്‍ നിന്ന് കോമഡി പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ നിരാശരാകും. എല്ലാം നഷ്‌ടപ്പെട്ട് ആദിവാസി ഗ്രാമത്തില്‍ തങ്ങുന്ന കാലത്ത് നായികാനായകന്മാരുടെ വേഷത്തിലെ ആഡംബരം കുറയ്ക്കാമായിരുന്നു.

VERDICT
ജൂലൈ നാലിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഭാഗ്യം ഈ ജൂലൈ 4-ന്റെ കാര്യത്തില്‍ ശരിയാകുമെന്ന് തോന്നുന്നില്ല. അതായത്, അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്... പ്ലീസ്!
Sulekha V. / REVIEW TEAM

RELATED PAGES
» Dileep Collection
» Roma Collection
» Other Films
» Dileep Gallery
» Movie Index

1 Comments:

Anonymous Gopinathan said...

A very good story,but taken in a bad way. It could hav been picutrised in a betterway. Screen play is not upto the mark.
Performance of Biju Menon is exceptional and very pleasing to watch. Also, Geethu Mohandas and Manikuttan acted well.

4:37 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger