SPiCE most viewed videos in indulekha
 

Cuba Mukundan and Arabikkatha

ARABIKKATHA REVIEW | VIDEO | GALLERY

malayalam movie arabikkatha directed by lal jose and written by iqbal kuttippuram
Sreenivasan as Cuba Mukundan in 'Arabikkatha'
നോയ്‌സില്‍ പ്രേംചന്ദ്..
നീണ്ട ഇടവേളയ്ക്കു ശേഷം പ്രകടമായും രാഷ്ട്രീയം പറയുന്ന ഒരു സിനിമയെന്ന ബഹുമതിക്ക് അര്‍ഹമാണ് ഇക്‍ബാല്‍ കൂറ്റിപ്പുറം - ലാല്‍ ജോസ് ടീമിന്റെ ‘അറബിക്കഥ.’ ക്യൂബയും ചീനയും ദുബായിയുമൊക്കെ സജീവസാന്നിധ്യമാകുന്ന കേരളത്തിലെ ഒരു ‘കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ’ കുടുംബകഥ. കേരളത്തില്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിനാളുകള്‍ ദിനം‌പ്രതി ആണയിടുന്ന കാള്‍മാക്സിന്റെ ‘മൂലധനം’ വളരെ നാള്‍ക്കു ശേഷം മുഖം കാട്ടുന്ന ഒരു മലയാളസിനിമ!

സോവിയറ്റ് യൂണിയനും ഈസ്റ്റ് യൂറോപ്പും ചീ‍നയുമൊക്കെയുണ്ടായിരുന്ന പഴയ ‘കമ്യൂണിസ്റ്റ് ഗ്രാമം’ ഇന്നില്ല. പുതിയ ആഗോളഗ്രാമത്തിലെ കേരളം എന്ന ‘ഡോട് കോമാ’കട്ടെ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പഴയ മൂല്യാധിഷ്ഠിത രാഷ്ട്രീയം - അതു കമ്യൂണിസത്തിന്റേതായാലും കമ്യൂണിസ്റ്റ് വിരുദ്ധരുടേതായാലും - ഇന്ന് അറബിക്കഥയിലെന്ന പോലെ പഴമ്പുരാണമായി മാറുന്ന കേരളമാണ് മുന്നില്‍.

പഴയ സോവിയറ്റ് യൂണിയനില്‍ നിശ്ചലതയുടെ കാലഘട്ടം എന്നു വിളിച്ചിരുന്ന ബ്രഷ്‌നേവ് യുഗത്തില്‍ സഖാക്കള്‍ക്കിടയില്‍ രഹസ്യമായി പാടിപ്പഴകിയ ഒരു കഥയുണ്ട്: ലോകത്തെ പല വട്ടം തകര്‍ക്കാന്‍ ശേഷിയുള്ള ആണവബട്ടന്‍ കൈയിലുണ്ടായിരുന്ന അധികാരലഹരിയുടെ പാരമ്യത്തിലെപ്പോഴോ പ്രസിഡന്റ് ബ്രഷ്‌നേവിന് വിദൂരഗ്രാമത്തില്‍ കഴിയുന്ന അമ്മയെ ഓര്‍മ വന്നു. സര്‍വസൈന്യാധിപന്‍ കൂടിയായ ബ്രഷ്‌നേവ് സര്‍വസൈന്യങ്ങളുമായി അമ്മയെ ക്രെം‌ലിന്‍ കൊട്ടാരത്തിലേക്ക് ആനയിച്ചു. വന്‍ രാജവീഥികള്‍, എന്തിനും തയാറായി നില്‍ക്കുന്ന പരിചാരകര്‍, നീന്തല്‍ക്കുളങ്ങള്‍, പൂന്തോട്ടങ്ങള്‍, റോള്‍‌സ് റോയ്സ് കാറുകള്‍, ലോകത്തെവിടെ നിന്നുമുള്ള വില കൂടിയ വീഞ്ഞുകള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, അറ്റമില്ലാത്ത സുഖസൌകര്യങ്ങളുടെ സുന്ദരദൃശ്യങ്ങള്‍, സംഗീതം.. എല്ലാം കണ്ടു തൃപ്തയായ ആ വൃദ്ധമാതാവ് മകനോടു പറഞ്ഞു: “എല്ലാം സുന്ദരം, അനുപമം. പക്ഷേ മോനേ, ആ കമ്യൂണിസ്റ്റുകാരെങ്ങാനും ഇതുവഴി തിരിച്ചു വന്നാല്‍ നിന്റെ ഗതിയെന്താവും?”

ചെമ്മണ്ണൂരില്‍ പാര്‍ട്ടിയുണ്ടാക്കിയ അച്ഛന്‍ സൊസൈറ്റി ഗോപാലനെ ആദര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളാണ് ക്യൂബ മുകുന്ദന്‍. മുകുന്ദന് തന്നെ ഗള്‍ഫിലേക്ക് തുരത്തിയോടിച്ച ചെമ്മണ്ണൂര്‍ ഗ്രാമത്തിലെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനാകുമോ? എങ്കില്‍ ഈ അറബിക്കഥയുടെ ക്ലൈമാക്സ് എന്താവും?

READ MORE in chithrabhumi film magazine dated 2007 July 15. arabaikkatha, new malayalam movie by lal jose discussed. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

ജി. ജ്യോതിലാലിന്റെ റിപ്പോര്‍ട്ടില്‍ നിന്ന്...
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം - അറബിക്കഥയ്ക്ക് ആദ്യം തന്നെ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കാം.
കറ കളഞ്ഞ ആദര്‍ശത്തിന്റെ പ്രതിരൂപമാണ് ക്യൂബാ മുകുന്ദന്‍. അദ്ദേഹത്തിന്റെ അച്ഛന്‍ സൊസൈറ്റി ഗോപാലനും ആ വഴിയിലായിരുന്നു. നാട്ടിലെ തുകല്‍ ഫാക്ടറിക്കെതിരെയുള്ള സമരത്തില്‍ ക്യൂബാ മുകുന്ദന് മര്‍ദനമേല്‍ക്കുമ്പോഴും അച്ഛന് അഭിമാനമേയുള്ളു. എന്നാല്‍, സൊസൈറ്റി ഗോപാലന്‍ ഗുരുതരമായ ഒരു സാമ്പത്തിക ക്രമക്കേടില്‍ പ്രതിയാകുന്നു. ഈ കാ‍രണത്താല്‍ അച്ഛനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായി വാദിക്കുന്നതും മുകുന്ദന്‍ തന്നെയായിരുന്നു. ഇതേപ്പറ്റി സൊസൈറ്റി ഗോപാലന് എന്തെങ്കിലും പറയാന്‍ അവസരം കിട്ടും മുമ്പു തന്നെ, അയാളീ ലോകത്തു നിന്ന് യാത്രയാകുന്നു.

സാമ്പത്തികബാധ്യത സ്വയം ഏറ്റെടുത്ത മുകുന്ദന്‍ പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്ത് ഗള്‍ഫിലേക്ക് പോവുകയാണ്. തന്റെ സ്വപ്നഭൂമിയായ ചൈനയിലോ ക്യൂബയിലോ പോകുന്നതിനു പകരം നിവൃത്തികേടു കൊണ്ടാണ് അയാള്‍ ഗള്‍ഫിലെത്തുന്നത്. ജീവിതസമരത്തിന്റെ യഥാര്‍ഥ മുഖം, അധ്വാനത്തിന്റെ ശക്തി, അനുഭവങ്ങള്‍, യാഥാര്‍ഥ്യങ്ങള്‍ - അയാളെ പലതും പഠിപ്പിച്ചു. പ്രായോഗികരാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം നാട്ടിലുണ്ടായിരുന്നു; സഖാവ് കരുണന്‍. ഏണിപ്പടികളെ തിരിഞ്ഞു നോക്കാതെ കയറിപ്പോകുന്ന ആ കള്ളനാണയത്തിന്റെ വളര്‍ച്ചയും അയാള്‍ കണ്ടു.

ആദര്‍ശരാഷ്ട്രീയവും പ്രായോഗികരാഷ്ട്രീയവും ഏറ്റുമുട്ടുമ്പോള്‍ ആരാണ് ജയിക്കുന്നത്? ഒരുപക്ഷേ, കേരളത്തിലെ ലക്ഷോപലക്ഷം പാര്‍ട്ടിപ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്ന ഒരു കഥ. ഈ കഥ തന്നെ സുരേഷ് ഗോപി ചിത്രമായോ മമ്മൂട്ടി ചിത്രമായോ നമുക്ക് സങ്കല്‍പ്പിക്കാം. തട്ടുപൊളിപ്പന്‍ ഡയലോഗുകളും മണലാ‍രണ്യത്തിലെ മഹാമഹങ്ങളും കണ്ടു മടങ്ങാം. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്, കഥ പറഞ്ഞ രീതിയും. സറ്റയറാ‍ണ് ഇവിടെ ആയുധം, ജീവിതമാണ് ചായക്കൂട്ട്, ആശയമാണ് നായകന്‍. ലാല്‍ ജോസും ഇക്‍ബാല്‍ കുറ്റിപ്പുറവും അഭിനന്ദനമര്‍ഹിക്കുന്നത് ഇതുകൊണ്ടാണ്.

RELATED PAGES
» Lal Jose Collection
» Sreenivasan Gallery
» Other Movies

2 Comments:

Blogger abdul said...

Again a Blockbusted from LALJOSE

4:58 AM  
Anonymous Komalan Krishnan said...

Arabikadha is a very good film. An ordinery man defenitly can watch with family. Kerala film directors must understand that do not caste a actress more than one film. All kind of people willing to see a new girl/actress. in this film, a China actress!!! but the film is super hit. Congratulations Laljose. you have done a good job. few people tells that Manju Warrier, Meera Jasmine are good actors but you should understand that million of kerala girls can act more than them. So please caste new actress in your next film also. story is the super star and scrript writer is the megastar and director is the peoples hero.

3:35 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger