Mohanlal and OSHO
“ഞാന്‍ എന്റെ പ്രതിബിംബം ഓഷോയില്‍ കാണുന്നു.”

മോഹന്‍ലാലും ഓഷോയും തമ്മിലെന്ത്? സ്വാമി അമാനോ അഖില്‍ എഴുതുന്നു; ചിത്രഭൂമിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തന്റെ ചലച്ചിത്രജീവിതത്തിന്റെ കാല്ല് നൂറ്റാണ്ട് മോഹന്‍ലാല്‍ പൂര്‍ത്തീകരിച്ചത്. തന്റെ ആരാധകസമൂഹത്തോടൊപ്പം അദ്ദേഹം അത് ആഘോഷിക്കുകയും ചെയ്തു. അത്തരമൊരു ആഘോഷവേളയില്‍ ലാല്‍ പറഞ്ഞു: “ഞാന്‍ ഒരു മതം തുടങ്ങാന്‍ അല്ലെങ്കില്‍ ഒരു കമ്യൂണിറ്റി തുടങ്ങാന്‍ ആഗ്രഹിക്കുന്നു. അത് സ്നേഹത്തിന്റേതാണ്. അതില്‍ ആര്‍ക്കു വേണമെങ്കിലും ജോയിന്‍ ചെയ്യാം. എല്ലാവര്‍ക്കും സ്നേഹം മാത്രം; അങ്ങോട്ടുമിങ്ങോട്ടുമൊക്കെ. ”
അത്തരമൊരു കൂട്ടായ്മ ഉണ്ടാകണമെന്നു ചിന്തിക്കുന്ന മോഹന്‍ലാലിനെപ്പോലുള്ള ഒരു മനുഷ്യന്‍ ഓഷോയില്‍ ആകൃഷ്‌ടനായതില്‍ അസാധാരണത്വമൊന്നുമില്ല. ഓഷോയുടെ ജീവിതവും സംസാരവുമെല്ലാം ആ മഹത്തായ ആശയത്തിന്റെ സാക്ഷാത്‌കാരമായിരുന്നല്ലോ.
തന്മാത്ര എന്ന ചിത്രത്തിന്റെ വിജയത്തിനെ ശേഷം ‘മാതൃഭൂമി’ക്കു വേണ്ടി ശ്രീകാന്ത് കോട്ടയ്ക്കലിനു നല്‍കിയ ദീര്‍ഘമായ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ വെട്ടിത്തുറന്നു പറഞ്ഞു: “ഓഷോയെ എനിക്കിഷ്‌ടമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലതും ഞാന്‍ വായിച്ചിട്ടുണ്ട്. പുണെ ആശ്രമത്തില്‍ പോയിട്ടുണ്ട്. അദ്ദേഹം പറയുന്നത് മധുരമായും മനോഹരമായും തോന്നിയിട്ടുണ്ട്. ഇത്രയും മനോഹരമായൊരു പ്രപഞ്ചത്തില്‍ നമുക്കൊരു ജീവിതം ലഭിച്ചു, ഈ ജീവിതം ആഘോഷിച്ചില്ലെങ്കില്‍ നാം എന്തു മണ്ടന്മാരാണ്. ജീവിതത്തെ ഏറ്റവും പോസിറ്റീവായി സമീപിക്കുക. ആളുകളെ കാണുമ്പോള്‍ ചിരിക്കുക, തമാശ പറയുക. ഉപാധികളില്ലാതെ സ്നേഹിക്കുക. ഇങ്ങനെ ജീവിതത്തെ സമീപിക്കുന്ന ദര്‍ശനത്തോടാണ് എനിക്കു താല്പര്യം.”
ജീവിതത്തിന്റെ ആഘോഷത്തേക്കുറിച്ച് (celebration) പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കടുത്ത ഓഷോപ്രേമിയായി അറിയപ്പെടുന്ന ആഷാ മേനോന്‍ പോലും ചോദിച്ചു: “ദരിദ്രര്‍, ഭൂരഹിതരായ ആളുകള്‍, രോഗികള്‍, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍.. എങ്ങനെയാണ് ജീവിതത്തെ ആഘോഷിക്കുക?”
ഈ സംശയത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി കേള്‍ക്കുക: “സെലിബ്രേഷന്‍ എന്ന വാക്കാണ് വഴി തെറ്റിച്ചിരിക്കുന്നത്. ഞാന്‍ ആ പദം ഉപയോഗിച്ചിരിക്കുന്നത് പുറംമോടികളുടെ പ്രതീകമായിട്ടല്ല. ധനപ്രമത്തതയുടെയോ പ്രശസ്തിയുടെയോ ഉപോത്പന്നമായിട്ടുമല്ല. മറിച്ച്, ആന്തരികമായ നൃത്തമായിട്ടാണ്. ആഘോഷവും ആനന്ദരാവുകളും നമ്മുടെ ഉള്ളിലാണ് നടക്കേണ്ടത്. നക്ഷത്രങ്ങള്‍ തെളിയേണ്ടതും നിലാവു പൊഴിയേണ്ടതും നമുക്കുള്ളില്‍ തന്നെ. ബാഹ്യലോകം അതിനാവശ്യമേയില്ല. മറ്റൊരു കാര്യം, ദാരിദ്ര്യവും പട്ടിണിയും കരച്ചിലും പ്രപഞ്ചാരംഭം മുതലേ ഉണ്ട്. അതിനെ തുടച്ചു മാറ്റാന്‍ നമ്മളാല്‍ കഴിയുന്നത് നമുക്കും ചെയ്യാം. അല്ലാതെ ആ ദുരിതങ്ങളിലേക്ക് നാം കൂടി ഇറങ്ങിച്ചെന്നാല്‍ ഒരാള്‍ കൂടി അധികമായി എന്നേയുള്ളു. സഹജീവികളെ സഹായിക്കുക, സ്നേഹിക്കുക, വാക്കു കൊണ്ടോ നോക്കു കൊണ്ടോ മുറിപ്പെടുത്താതിരിക്കുക. അപ്പോള്‍ ഉള്ളില്‍ ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും സവിശേഷമായ ഒരു വീഞ്ഞ് നുരഞ്ഞുണരുന്നത് നമുക്ക് അനുഭവിക്കാന്‍ സാധിക്കും.”
‘വൈകിട്ടെന്താ പരിപാടി’ എന്ന പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനേക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് കേള്‍ക്കുക: “സൂപ്പര്‍ താര ഇമേജ് എന്ന പളുങ്കുകൊട്ടാരത്തെ കൂസാതെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക എന്ന പ്രവൃത്തിക്കു പിറകില്‍ തീര്‍ച്ചയായും ഓഷോ ദര്‍ശനത്തിന്റെ റിബല്‍ സ്പര്‍ശങ്ങളുണ്ടായിരിക്കണം. വളരെ മുന്‍പ് ഇങ്ങനെയൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ എന്നെ ക്ഷണിച്ചിരുന്നു. അന്നു ഞാനത് നിഷേധിച്ചു. എന്നാല്‍, ഇപ്പോള്‍ എനിക്ക് അത്തരം ഒരു ചാഞ്ചല്യമോ സംശയമോ ഉണ്ടായില്ല. ചെയ്യുന്നതിനേക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു; അതില്‍ തെറ്റില്ല എന്നും. ഞാന്‍ പെര്‍ഫോമറാണ്. ഒരു ഉത്പന്നം വിറ്റഴിക്കാന്‍ എന്റെ പെര്‍ഫോമിങ് അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ നല്‍കി.”
സൈലന്‍സ് - ഓഷോ മാസികയുടെ പ്രകാശനം നിര്‍വഹിച്ച സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയാണ്: “വായിച്ചു മനസ്സിലാക്കുക എന്നതിലുപരി, ഞാന്‍ ഓഷോയെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരിലും ഒരു ഓഷോ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അതിനെ പ്രവര്‍ത്തനനിരതമാക്കുന്ന തരത്തിലുള്ള ഒരു അനുഭവമാണ് എനിക്കുണ്ടായിരുന്നത്...
ഇതൊരു ഉന്മാദമാണെങ്കില്‍, അത് അങ്ങനെ തന്നെയാകട്ടെ. ഈ ഉന്മാദം ഞാന്‍ ആസ്വദിക്കുന്നു. ഈ പരിശുദ്ധമായ ഉന്മാദത്തിലൂടെ നമുക്ക് മുന്നോട്ടു നീങ്ങാം. കൂടുതല്‍ ആളുകള്‍ ഓഷോയെ അറിയട്ടെ, എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കട്ടെ. സ്നേഹം തന്നെയാണ് ഏറ്റവും വലുതെന്ന് പ്രചരിക്കട്ടെ.”

മൊഴിയറിവില്‍ നിന്ന്...
ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു കാലത്ത് പുതുമുഖങ്ങളായിരുന്നു. അവര്‍ നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയുമാണ് മുന്നേറിയത്. അവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത സമയത്ത് മറ്റു ചിത്രങ്ങള്‍ വിജയിക്കുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. നീ മാറി നില്‍ക്ക്, ഞാനെന്റെ സിനിമ ഓടിക്കട്ടെ എന്നു പറയുന്നത് ലോകത്ത് എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ള കാര്യമാണോ? സൂപ്പര്‍ താരങ്ങള്‍ മാറി നിന്നാല്‍ ഇപ്പറയുന്ന സിനിമകള്‍ ഓടുമോ? അവരുടെ സിനിമകളുമായി മത്സരിക്കാന്‍ കെല്പുള്ള സിനിമകള്‍ അവരുണ്ടാക്കട്ടെ. അതിനു കഴിവില്ലാത്തവരാണ് ഇതുമാതിരി മുടന്തന്‍ ന്യായങ്ങള്‍ പറയുന്നത്.
RELATED PAGES
» Mohanlal Collection
» World of OSHO
» Beyond The Screen
» Movie Index
- മോഹന്‍ലാല്‍

മോഹന്‍ലാലും ഓഷോയും തമ്മിലെന്ത്? സ്വാമി അമാനോ അഖില്‍ എഴുതുന്നു; ചിത്രഭൂമിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തന്റെ ചലച്ചിത്രജീവിതത്തിന്റെ കാല്ല് നൂറ്റാണ്ട് മോഹന്‍ലാല്‍ പൂര്‍ത്തീകരിച്ചത്. തന്റെ ആരാധകസമൂഹത്തോടൊപ്പം അദ്ദേഹം അത് ആഘോഷിക്കുകയും ചെയ്തു. അത്തരമൊരു ആഘോഷവേളയില്‍ ലാല്‍ പറഞ്ഞു: “ഞാന്‍ ഒരു മതം തുടങ്ങാന്‍ അല്ലെങ്കില്‍ ഒരു കമ്യൂണിറ്റി തുടങ്ങാന്‍ ആഗ്രഹിക്കുന്നു. അത് സ്നേഹത്തിന്റേതാണ്. അതില്‍ ആര്‍ക്കു വേണമെങ്കിലും ജോയിന്‍ ചെയ്യാം. എല്ലാവര്‍ക്കും സ്നേഹം മാത്രം; അങ്ങോട്ടുമിങ്ങോട്ടുമൊക്കെ. ”അത്തരമൊരു കൂട്ടായ്മ ഉണ്ടാകണമെന്നു ചിന്തിക്കുന്ന മോഹന്‍ലാലിനെപ്പോലുള്ള ഒരു മനുഷ്യന്‍ ഓഷോയില്‍ ആകൃഷ്‌ടനായതില്‍ അസാധാരണത്വമൊന്നുമില്ല. ഓഷോയുടെ ജീവിതവും സംസാരവുമെല്ലാം ആ മഹത്തായ ആശയത്തിന്റെ സാക്ഷാത്‌കാരമായിരുന്നല്ലോ.
തന്മാത്ര എന്ന ചിത്രത്തിന്റെ വിജയത്തിനെ ശേഷം ‘മാതൃഭൂമി’ക്കു വേണ്ടി ശ്രീകാന്ത് കോട്ടയ്ക്കലിനു നല്‍കിയ ദീര്‍ഘമായ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ വെട്ടിത്തുറന്നു പറഞ്ഞു: “ഓഷോയെ എനിക്കിഷ്‌ടമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലതും ഞാന്‍ വായിച്ചിട്ടുണ്ട്. പുണെ ആശ്രമത്തില്‍ പോയിട്ടുണ്ട്. അദ്ദേഹം പറയുന്നത് മധുരമായും മനോഹരമായും തോന്നിയിട്ടുണ്ട്. ഇത്രയും മനോഹരമായൊരു പ്രപഞ്ചത്തില്‍ നമുക്കൊരു ജീവിതം ലഭിച്ചു, ഈ ജീവിതം ആഘോഷിച്ചില്ലെങ്കില്‍ നാം എന്തു മണ്ടന്മാരാണ്. ജീവിതത്തെ ഏറ്റവും പോസിറ്റീവായി സമീപിക്കുക. ആളുകളെ കാണുമ്പോള്‍ ചിരിക്കുക, തമാശ പറയുക. ഉപാധികളില്ലാതെ സ്നേഹിക്കുക. ഇങ്ങനെ ജീവിതത്തെ സമീപിക്കുന്ന ദര്‍ശനത്തോടാണ് എനിക്കു താല്പര്യം.”
ജീവിതത്തിന്റെ ആഘോഷത്തേക്കുറിച്ച് (celebration) പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കടുത്ത ഓഷോപ്രേമിയായി അറിയപ്പെടുന്ന ആഷാ മേനോന്‍ പോലും ചോദിച്ചു: “ദരിദ്രര്‍, ഭൂരഹിതരായ ആളുകള്‍, രോഗികള്‍, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍.. എങ്ങനെയാണ് ജീവിതത്തെ ആഘോഷിക്കുക?”
ഈ സംശയത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി കേള്‍ക്കുക: “സെലിബ്രേഷന്‍ എന്ന വാക്കാണ് വഴി തെറ്റിച്ചിരിക്കുന്നത്. ഞാന്‍ ആ പദം ഉപയോഗിച്ചിരിക്കുന്നത് പുറംമോടികളുടെ പ്രതീകമായിട്ടല്ല. ധനപ്രമത്തതയുടെയോ പ്രശസ്തിയുടെയോ ഉപോത്പന്നമായിട്ടുമല്ല. മറിച്ച്, ആന്തരികമായ നൃത്തമായിട്ടാണ്. ആഘോഷവും ആനന്ദരാവുകളും നമ്മുടെ ഉള്ളിലാണ് നടക്കേണ്ടത്. നക്ഷത്രങ്ങള്‍ തെളിയേണ്ടതും നിലാവു പൊഴിയേണ്ടതും നമുക്കുള്ളില്‍ തന്നെ. ബാഹ്യലോകം അതിനാവശ്യമേയില്ല. മറ്റൊരു കാര്യം, ദാരിദ്ര്യവും പട്ടിണിയും കരച്ചിലും പ്രപഞ്ചാരംഭം മുതലേ ഉണ്ട്. അതിനെ തുടച്ചു മാറ്റാന്‍ നമ്മളാല്‍ കഴിയുന്നത് നമുക്കും ചെയ്യാം. അല്ലാതെ ആ ദുരിതങ്ങളിലേക്ക് നാം കൂടി ഇറങ്ങിച്ചെന്നാല്‍ ഒരാള്‍ കൂടി അധികമായി എന്നേയുള്ളു. സഹജീവികളെ സഹായിക്കുക, സ്നേഹിക്കുക, വാക്കു കൊണ്ടോ നോക്കു കൊണ്ടോ മുറിപ്പെടുത്താതിരിക്കുക. അപ്പോള്‍ ഉള്ളില്‍ ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും സവിശേഷമായ ഒരു വീഞ്ഞ് നുരഞ്ഞുണരുന്നത് നമുക്ക് അനുഭവിക്കാന്‍ സാധിക്കും.”
‘വൈകിട്ടെന്താ പരിപാടി’ എന്ന പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനേക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് കേള്‍ക്കുക: “സൂപ്പര്‍ താര ഇമേജ് എന്ന പളുങ്കുകൊട്ടാരത്തെ കൂസാതെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക എന്ന പ്രവൃത്തിക്കു പിറകില്‍ തീര്‍ച്ചയായും ഓഷോ ദര്‍ശനത്തിന്റെ റിബല്‍ സ്പര്‍ശങ്ങളുണ്ടായിരിക്കണം. വളരെ മുന്‍പ് ഇങ്ങനെയൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ എന്നെ ക്ഷണിച്ചിരുന്നു. അന്നു ഞാനത് നിഷേധിച്ചു. എന്നാല്‍, ഇപ്പോള്‍ എനിക്ക് അത്തരം ഒരു ചാഞ്ചല്യമോ സംശയമോ ഉണ്ടായില്ല. ചെയ്യുന്നതിനേക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു; അതില്‍ തെറ്റില്ല എന്നും. ഞാന്‍ പെര്‍ഫോമറാണ്. ഒരു ഉത്പന്നം വിറ്റഴിക്കാന്‍ എന്റെ പെര്‍ഫോമിങ് അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ നല്‍കി.”
സൈലന്‍സ് - ഓഷോ മാസികയുടെ പ്രകാശനം നിര്‍വഹിച്ച സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയാണ്: “വായിച്ചു മനസ്സിലാക്കുക എന്നതിലുപരി, ഞാന്‍ ഓഷോയെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരിലും ഒരു ഓഷോ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അതിനെ പ്രവര്‍ത്തനനിരതമാക്കുന്ന തരത്തിലുള്ള ഒരു അനുഭവമാണ് എനിക്കുണ്ടായിരുന്നത്...ഇതൊരു ഉന്മാദമാണെങ്കില്‍, അത് അങ്ങനെ തന്നെയാകട്ടെ. ഈ ഉന്മാദം ഞാന്‍ ആസ്വദിക്കുന്നു. ഈ പരിശുദ്ധമായ ഉന്മാദത്തിലൂടെ നമുക്ക് മുന്നോട്ടു നീങ്ങാം. കൂടുതല്‍ ആളുകള്‍ ഓഷോയെ അറിയട്ടെ, എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കട്ടെ. സ്നേഹം തന്നെയാണ് ഏറ്റവും വലുതെന്ന് പ്രചരിക്കട്ടെ.”

മൊഴിയറിവില്‍ നിന്ന്...
ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു കാലത്ത് പുതുമുഖങ്ങളായിരുന്നു. അവര്‍ നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയുമാണ് മുന്നേറിയത്. അവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത സമയത്ത് മറ്റു ചിത്രങ്ങള്‍ വിജയിക്കുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. നീ മാറി നില്‍ക്ക്, ഞാനെന്റെ സിനിമ ഓടിക്കട്ടെ എന്നു പറയുന്നത് ലോകത്ത് എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ള കാര്യമാണോ? സൂപ്പര്‍ താരങ്ങള്‍ മാറി നിന്നാല്‍ ഇപ്പറയുന്ന സിനിമകള്‍ ഓടുമോ? അവരുടെ സിനിമകളുമായി മത്സരിക്കാന്‍ കെല്പുള്ള സിനിമകള്‍ അവരുണ്ടാക്കട്ടെ. അതിനു കഴിവില്ലാത്തവരാണ് ഇതുമാതിരി മുടന്തന്‍ ന്യായങ്ങള്‍ പറയുന്നത്.
-ശ്രീനിവാസന്‍
RELATED PAGES
» Mohanlal Collection
» World of OSHO
» Beyond The Screen
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME