SPiCE most viewed videos in indulekha
 

Caricature: IV Sasi

caricature of movie director i v sasi
| വാക്കും വരയും |
- വി രാധാകൃഷ്ണന്‍, ദേവരന്‍
മോഹന്‍ലാലിനെക്കൊണ്ട് മീശ ചുരുട്ടിപ്പിച്ചതും മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും നായകന്മാരാക്കി എഴുന്നള്ളിപ്പിച്ചതും നമ്മള്‍. 115-ഓളം സിനിമകള്‍ പല ഭാഷകളിലായി ചെയ്തു. പറഞ്ഞിട്ടെന്താ, സിനിമയില്‍ നിന്നും നമ്മളൊന്നും പഠിച്ചില്ല. സിനിമ നമ്മളെ യാതൊന്നും പഠിപ്പിച്ചുമില്ല.

വര്‍ഷത്തില്‍ ആറും ഏഴും ഹിറ്റ് പടങ്ങള്‍ ചെയ്തിരുന്ന ഒരു കാലം. മാത്യു മറ്റം നോവലെഴുതുന്ന സ്റ്റൈലിലായിരുന്നു ഷൂട്ടിങ്. കുറേ നടീനടന്മാരെ എവിടെയെങ്കിലും പാര്‍പ്പിക്കും. അഞ്ചോ പത്തോ പേരെ ഒരുമിച്ചു കണ്ടാലുടന്‍ ഷോട്ടുകളെടുപ്പിക്കും. പിന്നെയാണ് അവ ചേരും‌പടി ചേര്‍ത്ത് സിനിമയാക്കുക.

പ്രേം നസീര്‍ അഭിനയിക്കാത്ത സിനിമകള്‍ പച്ച തൊടില്ലെന്നു കരുതിയിരുന്ന കാലത്താണ് നമ്മള്‍ കെ പി ഉമ്മറിനേയും വിന്‍സന്റിനേയും വച്ച് ‘ഉത്സവം’ എടുത്ത് ഹിറ്റ് ആക്കിയത്. ‘ഉത്സവ’ത്തിനു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അനുഭവമായി, ആലിംഗനമായി, അവളുടെ രാവുകളായി (അവള്‍ നമ്മുടെ ആളുമായി).

സീമയെ കല്യാ‍ണം കഴിച്ച ശേഷവും വീട്ടിലിരുത്തിയില്ല. കാമുകിയായും ഭാര്യയായുമൊക്കെ അഭിനയിപ്പിച്ചു. (ഈ മനുഷ്യനെ വിശ്വസിച്ച് അഭിനയം നിര്‍ത്തി എങ്ങനെ വീട്ടിലിരിക്കുമെന്ന് അന്നു സീമ സംശയിച്ചത് ഇപ്പോള്‍ സത്യമായി.) ‘സിംഫണി’യില്‍ നമ്മള്‍ മകളെയാണ് നായികയാക്കിയത് (എന്നിട്ടും സഹതാപതരംഗമുണ്ടായില്ല.)

അ, ആ, ഇ, ഈ, ഉ, ഊ എന്നീ ക്രമത്തിലാണ് നമ്മള്‍ സിനിമകള്‍ക്കു പേരിട്ടത്. ‘അങ്ങാടി’യിലൂടെ ജയന്റെ ചുമട്ടുതൊഴിലാളെയെക്കൊണ്ട് ഇംഗ്ലീഷ് പറയിപ്പിച്ചു. മമ്മൂട്ടി ആദ്യമായി ഒരു അവാര്‍ഡ് കൈ കൊണ്ടു തൊടുന്നതു തന്നെ നമ്മുടെ ‘അടിയൊഴുക്കുക’ളിലൂടെയാണ്. മംഗലശേരി നീലകണ്‌ഠന്റെ സ്റ്റൈലാണല്ലോ പിന്നീട് ഷാജി കൈലാസ് അടക്കമുള്ളവര്‍ക്ക് വയറ്റുപിഴപ്പായത്.

നമ്മുടെ സിനിമകളിലൂടെ കോഴിക്കോട് നഗരത്തിലെ ആബാലവൃദ്ധം ജനവും അഭിനയിച്ചു കഴിഞ്ഞു. ഇനിയുമൊരങ്കത്തിന് ഇവിടെ ബാല്യമുണ്ട്!

READ MORE in chithrabhumi film magazine dated 2007 April 15. caricature of the famous movie director i v sasi. there are film industry news, movie location reports,exclusive photoshoots, top 10 cinema, theatre graph, industry rating, talkies, film songs, news updates, newly released movies, tributes to movie masters, news features, discussions, open forum, film bazar, quotes of the movie people, history of malayalam cinema, cartoons,reporters' diary, noice column by premchand and more.

മറുമൊഴിയില്‍ നിന്ന്...
കവിതയെഴുതി തോറ്റതിന്റെ കുറവ് ഞാന്‍ സിനിമയില്‍ കവിതയിലൂടെ പരിഹരിക്കുന്നു.
-ലെനിന്‍ രാജേന്ദ്രന്‍
ജനത്തിന്റെ തലയിലെഴുത്ത്

ചിമ്പു എങ്ങനെയുള്ളവനാണെന്നു ശരിക്കു മനസിലാക്കിയതുകൊണ്ടാണ് അയാളില്‍ നിന്നു വിട്ടുമാറിയത്.
-നയന്‍‌താര
ഒരാളെ മനസ്സിലാക്കാന്‍ ഇത്രത്തോളം പോയതാണ് മനസ്സിലാകാത്തത്.


RELATED PAGES
» Beyond The Screen
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger