SPiCE most viewed videos in indulekha
 

Ilaiyaraja speaks

Photo Courtesy: Wikipedia
interview with music director, ilayaraja, who has completed 25 years in malayalam cinema
1982-ല്‍ ഓളങ്ങള്‍ എന്ന ചിത്രത്തിലെ ‘തുമ്പീ വാ, തുമ്പക്കുടത്തില്‍’ എന്ന ഗാനത്തിലൂടെ തുടങ്ങിയ ഇളയരാജയുടെ മലയാളക്കരയാത്ര കാല്‍ നൂറ്റാണ്ടു തികയ്ക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടു അദ്ദേഹം വീണ്ടും മലയാളത്തില്‍ എത്തുകയാണ്. ഇളയരാജയുമായി ചിത്രഭൂമിക്കു വേണ്ടി പി. പി. ശ്രീജിത് സംസാരിക്കുന്നു.

മലയാളവുമായി കാല്‍ നൂറ്റാണ്ടിലധികമായി തുടരുന്ന ഈ ആത്മബന്ധം എങ്ങനെ സാധ്യമായി?
അതു പാട്ടുകള്‍ ചെയ്തു തന്നെ ഉണ്ടായതാണ്. മറ്റേതു ഭാഷയുമായും താരതമ്യം ചെയ്തു നോക്കൂ; മലയാളത്തിലാണെന്റെ ഏറ്റവും നല്ല പാട്ടുകള്‍. മറ്റു ഭാഷകളിലും നല്ല പാട്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മലയാളത്തിലെ എന്റെ എല്ലാ പാട്ടുകളും മികച്ചവയാണ്. അതായിരിക്കാം ഈ ബന്ധത്തിനു കാരണം.

ഓരോരോ ഇടവേളകളിലായി താങ്കള്‍ മലയാളത്തില്‍ എത്തുന്നു. മലയാളികള്‍ താങ്കളുടെ ഗാനങ്ങളെ ആഘോഷമാക്കുന്നു. വലിയൊരു ആശ്വാസം കണ്ടെത്തലാണോ ഇത്?
മലയാളമായാലും തമിഴാ‍യാലും നല്ല പാട്ടുകള്‍ ഉണ്ടാക്കുന്നതാണെനിക്കു ആശ്വാസം. സന്തോഷം. മലയാളികള്‍ക്ക് എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഞാന്‍ വീണ്ടും വരുന്നു. ആസ്വദിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, സ്വയം ആസ്വദിക്കാന്‍ കൂടി വേണ്ടിയാണ് ഞാന്‍ പാട്ടുകള്‍ ചെയുന്നത്. ഒന്നു മാത്രം പറയാം; സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കലുകളോ താല്‍ക്കാലികമായ ആശ്വാസം കണ്ടെത്തലുകളോ ഇല്ല. നിത്യമായ ആനന്ദമാണത്.

പഴയ ഗാനങ്ങള്‍, ഗായകര്‍, പുതിയ കാലത്തെ മാറ്റങ്ങള്‍.. തമിഴിലായാലും മലയാളത്തിലായാലും എങ്ങനെയാണ് ഇതെല്ലാം അനുഭവപ്പെടുന്നത്?
തരതമ്യങ്ങള്‍ക്കു പ്രസക്തി ഇല്ലെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പഴയത്, പുതിയത് തുടങ്ങിയ വേര്‍തിരിവുകളില്‍ കാര്യമില്ല. മാറ്റമൊഴിച്ച് മറ്റെല്ലാത്തിനും മാറ്റമുണ്ടാവുമെന്നാല്ലേ? എന്നാലുന്‍, നല്ല സംഗീതം കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്നാണ് തോന്നുന്നത്. ത്യാഗരാജസ്വാമികളും മൊസാര്‍ട്ടുമെല്ലാം അതിന്റെ തെളിവായി നമുക്കു മുന്നിലുണ്ട്. എന്നു വച്ച്, നൂറു വര്‍ഷം കഴിഞ്ഞും അവരിങ്ങനെ നില്‍ക്കണമെന്നില്ല.

ചലച്ചിത്രഗാനങ്ങളില്‍ ‘ഫോക്’ കൂടി വരികയാണോ?
ഇപ്പോള്‍ എന്നല്ല, എല്ലായ്പ്പോഴും ‘ഫോക്’ ഘടകങ്ങളുടെ സ്വാധീനമാണ് കൂടുതല്‍.

സംഗീതസംവിധാനരംഗത്തെ പുതിയ തലമുറയേപ്പറ്റി?
പുതിയ തലമുരയ്ക്ക് എല്ലാം പ്രാപ്യമല്ലേ.. ഇന്‍ഫര്‍മേഷന്‍ അറ്റ് ദ് ഫിങ്‌ഗര്‍ റ്റിപ്സ്.. ഫാസ്റ്റ് ലൈഫ്.. പക്ഷേ, എവിടെ ടാലന്റ്? പിന്നെ, ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടുണ്ട്. എനിക്കു തോന്നുന്നതു പോലെയാവില്ല മറ്റുള്ളവര്‍ക്കു തോന്നുന്നത്. അതുകൊണ്ടുതന്നെ കൂടുതലൊന്നും പറയുന്നില്ല.

പുതിയ ചലച്ചിത്രസംഗീതലോകത്ത് താങ്കള്‍ എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?
പണ്ടായാലും ഇപ്പോഴായാലും സപ്തസ്വരങ്ങളേക്കുറിച്ചു മാത്രമാണ് എന്റെ ചിന്ത. അതു മാത്രമാണ് ഞന്‍ നോക്കുന്നത്.

ഇനി എന്നാണ് മലയാളത്തിലേക്ക്?
മനസ് പറയുമ്പോഴെല്ലാം.

READ MORE in chithrabhumi film magazine dated 2007 February 18. interview with music director ilayaraja

പദ്മരാജനേക്കുറിച്ച്...
അതു (പദ്മരാജന്റെ വിയോഗം) വല്ലാത്തൊരു നഷ്ടം തന്നെ. പിതൃതുല്യനായിരുന്നു എനിക്കദ്ദേഹം; മാര്‍ഗദര്‍ശിയും. എനിക്കന്ന് നിറയെ ചിത്രങ്ങള്‍ കിട്ടിയതിന് ഒരു കാരണം പദ്മരാജന്‍ കണ്ടെത്തിയ നടന്‍ എന്ന പരിഗണനയാണ്. യാദൃശ്ചികമാകാം, എന്റെയും അദ്ദേഹത്തിന്റെയും ജന്മദിനം ഒന്നാണ്: മേയ് 23.
-റഹ്‌മാന്‍ (നടന്‍)

RELATED PAGES
» Music Zone
» Other Interviews
» Padmarajan Collection
» Sathyan Anthikkad Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger