Kamal Hassan speaks

ഇത്രയും നാളത്തെ അഭിനയജീവിതത്തില്‍ നിന്ന് കമലഹാസന്‍ എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?
ചെറുപ്പത്തിലേ അഭിനയിച്ച് തുടങ്ങിയെങ്കിലും നല്ല നടനെന്ന പേരു കേള്‍പ്പിക്കാന്‍ ഞാനൊരുപാട് വൈകി. ഇപ്പോള്‍ പിന്നെ ആളുകള്‍ പറഞ്ഞു തുടങ്ങിയെന്ന് തോന്നുന്നു, ഞാന്‍ നല്ല നടനാണെന്ന്.
മലയാളസിനിമയെ പുറത്തു നിന്ന് നോക്കിക്കാണുമ്പോള്‍ എന്തു തോന്നുന്നു?
ഞാനിപ്പോഴും മലയാളസിനിമയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ വിലയിരുത്താന്‍ തയാറല്ല.
മലയാളത്തിലേക്ക് മടങ്ങി വരുന്നത് എപ്പോഴാണ്?
തമിഴിനു കൂടി പ്രാധാന്യമുള്ള മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ട്. ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്നും ഇല്ല.
പുതിയ പ്രോജക്റ്റുകളുമായി സംവിധായകര്‍ സമീപിക്കാറുണ്ടോ?
ഇല്ല. ഒരു പക്ഷേ, കമലഹാസന്‍ അഫോര്‍ഡബിളാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല.
തമിഴിലും മലയാളത്തിലും ഒട്ടേറെ പുതുമുഖങ്ങള്‍ വരുന്നു. അവരുടെ അഭിനയം വിലയിരുത്താറുണ്ടോ?
ഭാരതിയാറുടെ വരികളുണ്ട്. അതിന്റെ അര്‍ഥം ഇങ്ങനെയാണ്: അഗ്നിയില്‍ വീണാല്‍ വലുതെന്നോ ചെറുതെന്നോ ഇല്ല. അഭിനയിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുക.
(ടി ജെ ശ്രീജിത്ത് ചിത്രഭൂമിക്കു വേണ്ടി തയാറക്കിയത്)

ഷാജി കൈലാസ് പുതിയ ചിത്രത്തേക്കുറിച്ച്...
“മുണ്ട് മടക്കി കുത്തുക, കൈ തെറുത്ത് കയറ്റുക, മീശ പിരിക്കുക എന്നൊക്കെയുള്ള പാറ്റേണില്‍ നിന്ന് മാറാന്‍ ഒരവസരം കിട്ടണമെന്ന് പ്രാര്‍ഥിച്ചിരിക്കുകയായിരുന്നു... ഷാജി കൈലാസ് ഇങ്ങനെയുള്ള പടങ്ങളേ ചെയ്യാന്‍ പാടുള്ളു എന്ന പോലെയാണ് പലരും സമീപിക്കുന്നത്. അങ്ങനെയൊരു ബ്രാന്‍ഡ് ആവശ്യമില്ല. അത്തരം ചിത്രങ്ങള്‍ ഒരുപാട് ചെയ്തില്ലേ? വളരെ സോഫ്റ്റായിട്ട് ഒരു പടമെടുക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി... ബാബാ കല്യാണി എന്ന പൊലീസ് ഓഫീസര്‍ മീശ പോലും പിരിക്കുന്നില്ല. ഒരു ഗിമ്മിക്കും കാണിക്കുന്നില്ല.”
......................
RELATED PAGES
1. Beyond the Screen




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME