Novelswaroopam
₹240.00 Original price was: ₹240.00.₹192.00Current price is: ₹192.00.
In this book, renowned critic and novelist K. Surendran delves deeply into the structure of the novel as a literary form. Novelswaroopam is an invaluable resource for anyone who approaches the genre of the novel with an open mind, particularly novelists and critics.
In stock
നോവൽ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാർക്ക് ഏറ്റവുമധികം മമത. പ്രശസ്‌ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രൻ ആ സാഹിത്യരൂപത്തിന്റെ ഇഴകൾ വിടർത്തി അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കഥയും ഇതിവൃത്തവും, ആത്മാന്വേഷണനോവൽ, അന്തർമ്മുഖനോവൽ, പ്രകൃത്യുപാസന നോവൽ, ഭാവാത്മകനോവൽ തുടങ്ങി വ്യത്യസ്‌ത സംജ്ഞകളിൽ വ്യവഹരിക്കപ്പെടുന്ന നോവലുകൾ, കഥാപാത്രങ്ങൾ, നോവൽ രചനയുടെ മാതൃകകൾ ഒക്കെ ഈ ചർച്ചയിൽപെടുന്നു. ഇത്രയും വിപുലമായി, ആധികാരികമായി, നോവലിന്റെ ഭാവരൂപചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ വേറെയില്ല. പാശ്ചാത്യവും ഭാരതീയവുമായ പ്രശസ്‌ത നോവലിസ്റ്റുകളും അവരുടെ പ്രശസ്‌ത നോവലുകളും മാത്രമല്ല, മലയാളനോവലിസ്റ്റുകളും അവരുടെ നോവലുകളും പ്രതിപാദനത്തിന്റെ പരിധിയിൽപ്പെടുന്നു. തുറന്ന ഹൃദയത്തോടെ നോവലെന്ന സാഹിത്യരൂപത്തെ സമീപിക്കുന്ന ആർക്കും-നോവലിസ്റ്റുകൾക്കും നിരൂപകർക്കു പ്രത്യേകിച്ചും- സഹായകമായ ഗ്രന്ഥമാണ് ‘നോവൽസ്വരൂപം’.

Reviews
There are no reviews yet.