SPiCE most viewed videos in indulekha
 

Grihalakshmi (2007 April)

grihalakshmi magazine
എന്തെന്തു വിസ്മയങ്ങള്‍!
- ശര്‍മിള

'യൌവനം: ചിപ്പുകളുടെ ലഹരിയില് '‍ എന്ന കവര്‍ സ്റ്റോറിയില്‍ നിന്ന്.

ഇന്റര്‍‌നെറ്റില്‍ സ്വന്തം എഡിറ്റിങ് കഴിവുകള്‍ തെളിയിച്ചതിനൊപ്പം അവിടെയൊരു ജീവിതമാര്‍ഗം കൂടി കണ്ടെത്തുകയായിരുന്നു കോട്ടയത്തെ സ്വപ്ന ടോം മങ്ങാട്ട്. “ഈ ചെറിയ ഹാളിലിരുന്ന് ലോകത്തെ മുഴുവന്‍ അഡ്രസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ ആഹ്ലാദം തോന്നാറുണ്ട്.” ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളം വെബ്‌സൈറ്റ് ഇന്ദുലേഖ ഡോട് കോമിന്റെ എഡിറ്ററാ‍യ സ്വപ്ന പറയുന്നു.

“ദീപിക പത്രത്തില്‍ സബ് എഡിറ്ററായിരുന്നു ഞാന്‍. ഇന്റര്‍നെറ്റ് എഡിഷിനിലും ജോലി ചെയ്തു. അങ്ങനെയിരിക്കെ, ദീപികയില്‍ വി. ആര്‍. എസ്. വന്നു. ജോലി പോയെന്ന സ്ഥിതി. അതുവരെ സജീവമായിരുന്ന ജീവിതം പെട്ടെന്ന് അനക്കമറ്റതുപോലെ. ആയിടയ്ക്ക് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ബ്ലോഗിങ്ങിനേക്കുറിച്ച് വായിച്ചു. നെറ്റിലെ സാധ്യതകള്‍ എനിക്കു പ്രതീക്ഷയായി.

ആദ്യം ഒരു ബ്ലോഗാണ് തുടങ്ങിയത്. പിന്നിട്, സുഹൃത്തായ ഒരു ഡിസൈനറുടെ സഹായത്തോടെ വെബ്‌സൈറ്റും. സൈറ്റില്‍ പുസ്തക-സിനിമാ റിവ്യൂകളാണ് ആദ്യം നല്‍കിയത്. ‘മാതൃഭൂമി’ തുടക്കം മുതലേ പുസ്തകങ്ങള്‍ തന്നു. പലരും ഇങ്ങനെയൊരു വെബ്‌സൈറ്റ് കാത്തിരുന്നതായാണ് തോന്നിയത്. പിന്നെ പുസ്തകങ്ങളുടെ വരവായി. ഒപ്പം വര്‍ക്കു ചെയ്യാന്‍ നാലു സുഹൃത്തുക്കളുണ്ട്. അവര്‍ ഹോം ബേസ്‌ഡ് ആയാണ് ജോലി ചെയ്യുന്നത്.

സാമ്പത്തികമായും ഇന്നെനിക്ക് സ്വന്തം കാലില്‍ നില്‍ക്കാം. ഒരു മാസം രണ്ടു ലക്ഷം പേജ് വ്യൂ ഉണ്ട്. സൈറ്റില്‍ ഗൂഗ്‌ളിന്റെയും സുലേഖ ഡോട് കോമിന്റെയും പരസ്യങ്ങളുണ്ട്. പുസ്തകങ്ങളുടെ ഓര്‍ഡറും സ്വീകരിക്കുന്നു. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സൈറ്റ് വന്നു കഴിഞ്ഞു.”
(GRIHALAKSHMI, 2007 April)
© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy